പത്തനംതിട്ട: (www.kasargodvartha.com) വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. സ്‌കൂടറില്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്കേറ്റു.
മാന്തുക ഗ്ലോബ് ജംഗ്ക്ഷന് സമീപം ശനിയാഴ്ച (16.09.2023) രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമല്‍ജിത്തിനെ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Accidental Death | നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു
Pathanamthitta News, Two Died, Bike, Accident, Accidental Death