Join Whatsapp Group. Join now!
Aster MIMS 25/06/2023

Tourism | കാസര്‍കോട്ടെ ടൂറിസം വികസനത്തെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തി പാര്‍ലമെന്ററി സമിതി; ബേക്കല്‍ കോട്ടയും സന്ദര്‍ശിച്ചു

കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം അടക്കം ഒരുക്കിയിരുന്നു Tourism, Bekal, Lalit Resort, കാസറഗോഡ് വാര്‍ത്തകള്‍, Parliamentary Committee
ബേക്കല്‍: (www.kasargodvartha.com) ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പഠിക്കുന്നതിനും ചര്‍ച്ച നടത്തുന്നതിനുമായി എത്തിയ പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ ബേക്കല്‍ കോട്ടയും സന്ദര്‍ശിച്ചു. ടൂറിസം, ഗതാഗത, സാംസ്‌കാരിക വികസന കാര്യ പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ വി വിജയസായി റെഡ്ഡിയുടെ നേതൃത്വത്തില്‍ രാജീവ് പ്രതാപ് റൂഡി, കെ മുരളീധരന്‍, എ എ റഹീം, രാഹുല്‍ കസ്വാന്‍, ഛേദി പാസ്വാന്‍, തിരത് സിംഗ് റാവത്ത്, കമലേഷ് പാസ്വാന്‍, രാംദാസ് ചന്ദ്രഭാഞ്ജി തദാസ് തുടങ്ങിയവരാണ് വെള്ളിയാഴ്ച വൈകീട്ടോടെ ബേക്കല്‍ കോട്ട സന്ദര്‍ശിച്ചത്.
     
Tourism, Bekal, Lalit Resort, Parliamentary Committee, Kerala News, Kasaragod News, Malayalam News, Parliamentary Committee held detailed discussion on tourism development.

യോഗത്തിന് ശേഷം ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം അടക്കം യോഗം നടന്ന ഉദുമ ബേവൂരി ലളിത് റിസോര്‍ടില്‍ ഒരുക്കിയിരിക്കുന്നു. മറ്റ് തിരക്കുകള്‍ കാരണം സമിതിയിലെ ഏതാനും എംപിമാര്‍ കാസര്‍കോട്ടേക്കുള്ള യാത്രയില്‍ നിന്ന് അവസാന നിമിഷം ഒഴിവായിരുന്നു. ടൂറിസം മന്ത്രാലയം, കേരള ടൂറിസം വകുപ്പ്, ബി ആര്‍ ഡി സി എന്നിവരാണ് പാര്‍ലമെന്ററി സമിതിയുടെ സന്ദര്‍ശത്തിന് ആതിഥേയത്വം വഹിച്ചത്.


ജില്ലയില്‍ നടപ്പിലാക്കേണ്ട ടൂറിസം വികസനവുമായും മറ്റ് അടിസ്ഥാന വികസനവുമായും ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും നടന്നതായി ബന്ധപ്പെട്ടവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ജില്ലയിലെ കലാ, സാംസ്‌കാരിക കേന്ദ്രങ്ങളും പൈതൃക ടൂറിസവും തീരദേശ, കായലോര, ഹില്‍ ടൂറിസവും അടക്കമുള്ള കേന്ദ്രങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍കാരുകളുടെ സഹകരണത്തോടെ വികസിപ്പിക്കുന്നതിനെ കുറിച്ചും കോട്ടകളും ആരാധനാലയങ്ങളും ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട് ഉണ്ടാക്കുന്നതിനെ കുറിച്ചും അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
      
Tourism, Bekal, Lalit Resort, Parliamentary Committee, Kerala News, Kasaragod News, Malayalam News, Parliamentary Committee held detailed discussion on tourism development.

തെയ്യം ഉള്‍പെടെയുള്ള തനത് കലാരൂപങ്ങള്‍ ടൂറിസം വികസനവുമായി ബന്ധപ്പെടുത്തി വലിയൊരു ടൂറിസം സാധ്യത ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും ടൂര്‍ - ട്രാവല്‍ - ഹോസ്പിറ്റാലിറ്റി - തീര്‍ഥാടന ടൂറിസവുമായി ബന്ധപ്പെട്ട സംരംഭകര്‍ പാര്‍ലമെന്ററി സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

Keywords: Tourism, Bekal, Lalit Resort, Parliamentary Committee, Kerala News, Kasaragod News, Malayalam News, Parliamentary Committee held detailed discussion on tourism development.
< !- START disable copy paste -->

Post a Comment