Join Whatsapp Group. Join now!
Aster MIMS 25/06/2023

Tourism | 17 എംപിമാർ അടങ്ങുന്ന പാർലമെന്ററി സമിതി ഉച്ചയോടെ കാസർകോട്ട് എത്തും; യോഗത്തിൽ ജില്ലയിലെ ടൂറിസം, ഗതാഗത, സാംസ്‌കാരിക വികസന കാര്യങ്ങൾ ചർച്ച ചെയ്യും

കേരളത്തിൽ നിന്ന് 3 എംപിമാർ Tourism, Bekal, Lalit Resort, കാസറഗോഡ് വാർത്തകൾ
ഉദുമ: (www.kasargodvartha.com) 17 എംപിമാർ അടങ്ങുന്ന പാർലമെന്ററി സമിതി വ്യാഴാഴ്ച ഉച്ചയോടെ കാസർകോട്ടെത്തും. ഉദുമ ബേവൂരി ലളിത് ഹോടെലിലാണ് പാർലമെന്റ് അംഗങ്ങൾ യോഗം ചേരുന്നത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും സന്ദർശനത്തിന് ശേഷമാണ് ഇൻഡിഗോ വിമാനത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ പാർലമെന്ററി സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ വി വിജയസായി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പാർലമെന്റ് അംഗങ്ങൾ ലളിതിൽ എത്തുക.

News, Uduma, Kasaragod, Kerala, Tourism, Bekal, Lalit Resort, Parliamentary committee comprising 17 MPs to visit Kasaragod on Thursday afternoon.

ജില്ലയിലെ ടൂറിസം, ഗതാഗത, സാംസ്‌കാരിക വികസന കാര്യങ്ങൾ ലളിതിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. ഇതുകൂടാതെ സംരംഭകരുമായുള്ള കൂടിക്കാഴ്ചയും നടക്കുമെന്ന് പരിപാടികളുടെ സംഘാടകർ കാസർകോട് വാർത്തയോട് പറഞ്ഞു. ടൂറിസം മന്ത്രാലയം, കേരള ടൂറിസം വകുപ്പ്, ബി ആർ ഡി സി എന്നിവരാണ് ലളിതിലെ യോഗത്തിന് നേതൃത്വം വഹിക്കുക.

News, Uduma, Kasaragod, Kerala, Tourism, Bekal, Lalit Resort, Parliamentary committee comprising 17 MPs to visit Kasaragod on Thursday afternoon.

News, Uduma, Kasaragod, Kerala, Tourism, Bekal, Lalit Resort, Parliamentary committee comprising 17 MPs to visit Kasaragod on Thursday afternoon.

കേരത്തിൽ നിന്നും മൂന്ന് എംപിമാർ പാർലമെന്ററി സമിതിയിൽ അംഗങ്ങളാണ്. ആന്റോ ആന്റണി, കെ മുരളീധരൻ, എ എ റഹീം എന്നിവരാണ് സമിതിയിൽ ഉൾപെട്ട എംപിമാർ. സമിതിയിൽ മൊത്തം 29 അംഗങ്ങൾ ഉണ്ടെങ്കിലും ചെയർമാൻ അടക്കം 17 പേരാണ് കാസർകോട്ട് എത്തുന്ന സംഘത്തിൽ ഉള്ളതെന്നാണ് വിവരം. ഇൻഡ്യയിൽ ടൂറിസം വികസനം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നിർദേശങ്ങൾ സമിതി കേന്ദ്ര സർകാരിന് സമർപിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനോടൊപ്പം എംപിമാർ ബേക്കൽ കോട്ട സന്ദർശിക്കുമോയെന്ന കാര്യം അവസാന നിമിഷം തീരുമാനിച്ചേക്കുമെന്നാണ് വിവരം. എംപിമാർക്ക് പുറമെ ടുറിസം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേരള ടൂറിസം സെക്രടറി കെ ബിജു, ടൂറിസം ഡയറക്ടർ പി ബി നൂഹ് തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരും പാർലമെന്ററി സമിതിയോടൊപ്പമുണ്ട്.

ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് പാർലമെന്ററി സമിതി കാസർകോട്ട് എത്തുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കുറിച്ചും അവയുടെ വികസന സാധ്യതകളെ കുറിച്ചും ബീച് - കായലോര - ഹിൽ ടൂറിസത്തെ കുറിച്ചും വിശദമായ ചർച്ചകൾ ഉണ്ടാകുമെന്നാണ് വിവരം. ടൂർ - ട്രാവൽ - ഹോസ്പിറ്റാലിറ്റി - തീർഥാടന ടൂറിസം സാധ്യതകൾ പാർലമെന്ററി സമിതി ആരായുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ ദേശീയ പാതകൾ, ടൂറിസം മേഖലയിലെ സാധ്യതകൾ, ഹോടെൽ അടിസ്ഥാന വികസനം, ഹോം സ്റ്റേകൾ, രുചിപ്പെരുമകൾ, കലാ സാംസ്കാരികം തുടങ്ങിയ സാധ്യതകളെ കുറിച്ചും സമിതി പഠിച്ച് റിപോർട് നൽകും.

News, Uduma, Kasaragod, Kerala, Tourism, Bekal, Lalit Resort, Parliamentary committee comprising 17 MPs to visit Kasaragod on Thursday afternoon.

യോഗത്തിലേക്ക് പൊതുജനങ്ങൾ അടക്കം മറ്റാർക്കും പ്രവേശനം ഇല്ല. ലളിത് റിസോർടിലെ 40 മുറികളാണ് എംപിമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമായി ബുക് ചെയ്തിരിക്കുന്നത്. പ്രകൃതി രമണീയവും ചരിത്രപ്രധാന്യമായുള്ള കോട്ടകളും തെയ്യങ്ങൾ ഉൾപെടെയുള്ള കലാരൂപങ്ങളുടെ സാധ്യതകളും നില നിൽക്കുന്ന കാസർകോട് ജില്ലയിൽ ടൂറിസത്തിന് വലിയ സാധ്യതയാണ് കൽപിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ ബേക്കൽ ഒഴികെ വലിയ ടൂറിസം വികസന പദ്ധതികൾ ജില്ലയിൽ എത്തിയിട്ടില്ല.

Keywords: News, Uduma, Kasaragod, Kerala, Tourism, Bekal, Lalit Resort, Parliamentary committee comprising 17 MPs to visit Kasaragod on Thursday afternoon.
< !- START disable copy paste -->

Post a Comment