Join Whatsapp Group. Join now!
Aster MIMS 25/06/2023

India | 'ഇന്ത്യ' എന്ന പേര് ഔദ്യോഗികമായി ഒഴിവാക്കിയാൽ പാകിസ്താൻ അതിന് അവകാശവാദമുന്നയിച്ചേക്കും; കാരണമിതാണ്!

ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ, Pakistan, India, Modi govt, UN, ദേശീയ വാർത്തക
ന്യൂഡെൽഹി: (www.kasargodvartha.com) സെപ്തംബർ ഒമ്പത്, 10 തീയതികളിൽ ഡെൽഹിയിൽ നടക്കുന്ന ജി20 സമ്മേളനത്തിന് മുന്നോടിയായി പ്രസിഡന്റ് ദ്രൗപതി മുർമു അതിഥികൾക്ക് അയച്ച അത്താഴ വിരുന്നിന്റെ ക്ഷണക്കത്തിന് പിന്നാലെ രാഷ്ട്രീയ വിവാദം കത്തുന്നു. ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് എഴുതിയിരിക്കുന്നത്. ഈ കത്ത് പുറത്തുവന്നതിന് പിന്നാലെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യൻ ഭരണഘടനയിൽ നിന്ന് 'ഇന്ത്യ' എന്ന വാക്ക് നീക്കം ചെയ്യാനുള്ള ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

India, Pakistan, Modi govt, UNO, Bharath, G20, Name, Country, President,  'Pakistan may lay claim on name 'India' if Modi govt derecognises it officially.

അതേസമയം ഇന്ത്യൻ ഭരണഘടനയിൽ നിന്ന് 'ഇന്ത്യ' എന്ന വാക്ക് നീക്കം ചെയ്താൽ പാകിസ്താൻ അത് സർവശക്തിയുമുപയോഗിച്ച് പിടിച്ചെടുക്കാനും ശ്രമിക്കും. ഇന്ത്യയുടെ പേരുമായി ബന്ധപ്പെട്ട് പാകിസ്താൻ നേരത്തെയും അവകാശവാദമുന്നയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ എന്ന പേരിന്റെ അംഗീകാരം ഔദ്യോഗികമായി റദ്ദാക്കിയാൽ പാകിസ്താന് ഇന്ത്യ എന്ന പേര് അവകാശപ്പെടാമെന്ന് പാകിസ്താൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ എന്നത് സിന്ധു പ്രദേശത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പാകിസ്താൻ വളരെക്കാലമായി വാദിക്കുന്നുണ്ട്. ഇന്ത്യയിൽ നടക്കുന്ന ചർച്ചയാണ് ഇപ്പോൾ പാകിസ്താൻ ഉറ്റുനോക്കുന്നത്.

കത്തുന്ന വാദം

ഇന്ത്യയുടെ പേര് മാറുമോ ഇല്ലയോ എന്ന് ആർക്കും അറിയില്ല. എന്നാൽ, ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം എതിർപ്പ് ഉയർത്തിയിട്ടുണ്ട്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെ മോദി സർക്കാർ ഭയക്കുന്നുവെന്നും അതുകൊണ്ടാണ് രാജ്യത്തിന്റെ പേര് മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.

India, Pakistan, Modi govt, UNO, Bharath, G20, Name, Country, President,  'Pakistan may lay claim on name 'India' if Modi govt derecognises it officially.

ജി20 ഉച്ചകോടി

ഇന്ത്യയുടെ അധ്യക്ഷതയിൽ സെപ്തംബർ ഒമ്പത് മുതൽ 10 വരെ രാജ്യതലസ്ഥാനമായ ഡെൽഹിയിൽ ജി-20 ഉച്ചകോടി സംഘടിപ്പിക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി രാഷ്ട്രത്തലവന്മാർ ഈ ഉച്ചകോടിയിൽ പങ്കെടുക്കും.

Keywords: India, Pakistan, Modi govt, UNO, Bharath, G20, Name, Country, President,  'Pakistan may lay claim on name 'India' if Modi govt derecognises it officially.

Post a Comment