Join Whatsapp Group. Join now!
Aster MIMS 25/06/2023

Resigned | പൈവളിഗെ പഞ്ചായത് മുസ്ലിംലീഗ് വനിതാ അംഗം രാജിവെച്ചു; പാർടി നേതൃത്വം ഞെട്ടലിൽ; രാജിക്കത്ത് കാസർകോട് വാർത്തയ്ക്ക് ലഭിച്ചു

Paivalike Panchayat, Muslim League, Malayalam News, Politics
ഉപ്പള: (www.kasargodvartha.com) പൈവളിഗെ പഞ്ചായത് രണ്ടാം വാര്‍ഡായ സറന്തടുക്കയിലെ മുസ്ലിംലീഗ് അംഗം സിയാസുന്നിസ പഞ്ചായത് അംഗത്വം രാജിവെച്ചു. രാജി ലീഗിനെ ഞെട്ടിച്ചിരിക്കുകയാണ്. രാജിക്കത്ത് പഞ്ചായത് സെക്രടറിക്ക് നല്‍കിയിട്ടുണ്ട്. രാജിക്കത്തിൻ്റെ പകർപ്പ് കാസർകോട് വാർത്തയ്ക്ക് ലഭിച്ചു.
      
Siyasunisa, Paivalike Panchayat

സി.പി.എമിൻ്റെ കുത്തക വാര്‍ഡ് കഴിഞ്ഞ തവണ സിയാസുന്നിസയിലൂടെ മുസ്ലീം ലീഗ് കനത്ത പോരാട്ടത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു. അതു കൊണ്ട് തന്നെ പാർടി നേതൃത്വം പോലും അറിയാതെയുള്ള രാജി നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചമുതൽ തന്നെ ലീഗ് അംഗത്തിൻ്റെ രാജി സംബന്ധിച്ചുള്ള അഭ്യൂഹം ശക്തമായിരുന്നു.

വനിതാ അംഗത്തിൻ്റെ രാജിക്ക് കാരണം പാർടിയുമായി ബന്ധപ്പെട്ട പ്രശ്നം അല്ലെന്നാണ് വിവരം. വ്യക്തിപരമോ കുടുംബപരമോ ആയ വിഷയമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.
   
Paivalike Panchayat

രാജി വാർത്ത അറിഞ്ഞ് സിയാസുന്നിസയെ പാർടി നേതാക്കളും മാധ്യമ പ്രവർത്തകരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല.

എന്നാൽ താൻ രാജി വെച്ചിട്ടില്ലെന്നായിരുന്നു സിയാസുന്നിസ ആദ്യം വാട്സ് ആപ് വഴി പ്രതികരിച്ചത്. എന്നാൽ രാജിക്കത്തിൻ്റെ പകർപ്പ് അയച്ചുകൊടുത്ത ശേഷം നിഷേധിക്കാൻ അവർ തയ്യാറായിട്ടില്ല.

പഞ്ചായത് സെക്രടറി സ്ഥലത്തില്ലാത്തതിനാൽ ഗസറ്റ് ഓഫീസറുടെ സാന്നിധ്യത്തിൽ നിയമപ്രകാരം രാജികത്ത് സാക്ഷ്യപ്പെടുത്തി പഞ്ചായത് സെക്രടറിക്ക് തപാൽ മാർഗം അയച്ചുകൊടുക്കുകയായിരുന്നു.

Keywords: Paivalike Panchayat, Muslim League, Malayalam News, Politics, Political News, Kerala News, Kasaragod News, Siyasunisa, Paivalike Panchayat Muslim League woman member Resigned.
< !- START disable copy paste -->

Post a Comment