Join Whatsapp Group. Join now!
Aster MIMS 25/06/2023

Health | മണിപാൽ ആരോഗ്യ കാർഡ് സ്വന്തമാക്കാൻ അവസരം; ചികിത്സയിലും മറ്റും ഇളവുകൾ ലഭിക്കും

വ്യക്തിഗത അംഗത്വത്തിന് 300 രൂപയാണ് ഫീസ് Health, Manipal Arogya Card, Mangalore Hospital, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) ചികിത്സയിൽ ഇളവ് നൽകുന്ന മണിപാൽ ആരോഗ്യ കാർഡ് ഇപ്പോൾ താരതമ്യേന തുച്ഛമായ തുകയ്ക്ക് ആർക്കും സ്വന്തമാക്കാമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2000ൽ രൂപം നൽകിയ പദ്ധതിയാണ് ഇത്. രണ്ടോ മൂന്നോ തവണ കാർഡ് ഉപയോഗിക്കുമ്പോഴേക്കും അതിനായി മുടക്കിയ തുക ഇളവുകളായി തിരികെ ലഭിച്ചിരിക്കുമെന്നും 'ഉന്നത മൂല്യം, വിശ്വസ്ത പരിരക്ഷ മുഴുവൻ കുടുംബത്തിനും', എന്നതാണ് ആരോഗ്യ കാർഡ് മുമ്പോട്ട് വെക്കുന്ന മുദ്രാവാക്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

News, Kasaragod, Kerala, Health, Manipal Arogya Card, Mangalore Hospital, Opportunity to own Manipal Arogya Card; Discounts available on treatment etc.

വ്യക്തിഗത അംഗത്വത്തിന് - 300 രൂപ, മുഴുവൻ കുടുംബത്തിന് (25 വയസിനു താഴെയുള്ള അവിവാഹിതരായ കുട്ടികൾ എത്രപേർ ഉണ്ടായാലും) - 600, കുടുംബത്തിലെ 25 വയസിൽ താഴെയുള്ള അവിവാഹിതരായ കുട്ടികളും, കുടുംബനാഥന്റേയും കുടുംബനാഥയുടെയും മാതാപിതാക്കളും (നാല് പേർ) - 750, രണ്ട് വർഷ കാലാവധിയുള്ള അംഗത്വത്തിന്: വ്യക്തിഗതം - 500, കുടുംബാംഗങ്ങൾക്ക് - 800, കുടുംബാംഗങ്ങൾക്കും ഭാര്യഭർത്താക്കന്മാരുടെ മാതാപിതാക്കൾക്കും - 950 എന്നിങ്ങനെയാണ് ആരോഗ്യ കാർഡിന് വേണ്ടി വരുന്ന ചിലവ്.

മണിപാൽ ആരോഗ്യ കാർഡ് ഉടമകൾക്ക് കെഎംസി ആശുപത്രി അത്താവർ, കെഎംസി ആശുപത്രി അംബേദ്കർ സർകിൾ, ദുർഗാ സഞ്ജീവനി കട്ടീൽ എന്നിവിടങ്ങളിൽ ഇങ്ങനെ ഇളവുകൾ ലഭിക്കും: കെഎംസി അത്താവർ, ദുർഗാ സഞ്ജീവനി കട്ടീൽ: ഒ പി ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് അല്ലെങ്കിൽ സൂപർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനത്തിൽ 50% ഇളവ്, ലാബ് പരിശോധനയിലും മറ്റും 20% ഇളവ്, റേഡിയോളജി പരിശോധനയിൽ 20% ഇളവ്, ഒ പി നടപടി ക്രമങ്ങളിൽ 10% ഇളവ്, ഡയാലിസിസ് - 50 രൂപ ഇളവ്, ആശുപത്രി ഫാർമസിയിൽ നിന്നുള്ള മരുന്നുകൾക്ക് 10% ഇളവ്.

News, Kasaragod, Kerala, Health, Manipal Arogya Card, Mangalore Hospital, Opportunity to own Manipal Arogya Card; Discounts available on treatment etc.

കെഎംസി ആശുപത്രി അംബേദ്കർ സർകിൾ: ( ഒ പി വിഭാഗം) ഒ പി ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് അല്ലെങ്കിൽ സൂപർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനത്തിൽ 25% ഇളവ്, ലാബ് പരിശോധനയിലും മറ്റും 20% ഇളവ്, റേഡിയോളജി പരിശോധനയിൽ 20% ഇളവ്, ഒ പി നടപടി ക്രമങ്ങളിലും പ്രമേഹ യോഗികളുടെ പാദപരിചരണത്തിലും 10% ഇളവ്, ഡയാലിസിസ് - 50 രൂപ ഇളവ്, ആശുപത്രി ഫാർമസിയിൽ നിന്നുള്ള മരുന്നുകൾക്ക് 10% വരെ ഇളവ്, പ്രമേഹ രോഗികൾക്ക് പാദസംബന്ധമായ നടപടി ക്രമങ്ങൾക്ക് 10% വരെ ഇളവ്, ഹെൽത് ചെക് പാകേജുകളിൽ 15 % വരെ ഇളവ്.

കിടത്തി ചികിത്സയ്ക്ക് ലഭിക്കുന്ന ഇളവുകൾ: കെഎംസി അത്താവറിലും കട്ടീൽ ദുഗാ സഞ്ജീവനിയിലും ബിൽ തുകയിൽ 25% ഇളവ്, കൺസ്യൂമബിൾ ഇനങ്ങൾക്ക് ഇളവ് ബാധകമല്ല. കെഎംസി അംബേദ്കർ സർകിളിൽ ബിൽ തുകയിൽ 10% ഇളവ്, കൺസ്യൂമബിൾ ഇനങ്ങൾക്ക് ഇളവ് ബാധകമല്ല. ആരോഗ്യ കാർഡ് അംഗത്വം ഉള്ളവർക്ക്, കസ്തൂർബ ആശുപത്രി മണിപാൽ, ടിഎംഎ പൈ ആശുപത്രി ഉഡുപി, ടിഎംഎ പൈ റോടറി ആശുപത്രി കാർക്കള, കെഎംസി ആശുപത്രി ഡോ. ബി ആർ അംബേദ്കർ സർകിൾ, കെഎംസി ആശുപത്രി അത്താവർ, ദുർഗ സഞ്ജീവനി മണിപ്പാൽ ആശുപത്രി കട്ടീൽ, മണിപാൽ ആശുപത്രി ഗോവ, മണിപാൽ കോളജ് ഓഫ് ഡെന്റൽ സയൻസസ് മണിപാൽ, മണിപാൽ കോളജ് ഓഫ് ഡെന്റൽ സയൻസസ് മംഗ്ളുറു എന്നിവിടങ്ങളിലാണ് പ്രത്യേക ഇളവുകൾ ലഭിക്കുക.

News, Kasaragod, Kerala, Health, Manipal Arogya Card, Mangalore Hospital, Opportunity to own Manipal Arogya Card; Discounts available on treatment etc.

ആരോഗ്യ കാർഡ് അംഗത്വം ലഭിക്കാൻ 94802 04464, 80880 17900 എന്നീ നമ്പറിൽ മിസ്‌ഡ് കോൾ ചെയ്താൽ തുടർ സേവനങ്ങൾ കിട്ടും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 70220 78002, 0824 2285214. വാർത്താസമ്മേളനത്തിൽ മെഡികൽ സൂപ്രണ്ട് ഡോ. ജോൺ രാമപുരം, ജെനറൽ മാനജർ രവി രാജ്, സുദീപ് ജയാനന്ദൻ, ഉദയൻ എന്നിവർ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Health, Manipal Arogya Card, Mangalore Hospital, Opportunity to own Manipal Arogya Card; Discounts available on treatment etc.
< !- START disable copy paste -->

Post a Comment