കാസര്‍കോട്: (www.kasargodvartha.com) ഒരാഴ്ചക്കുള്ളില്‍ നാലുപേര്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒരു യുവതി കൂടി തട്ടിപ്പിനിരയായതായി പൊലീസ്. തളങ്കര സ്വദേശിനി ആഇശത്ത് സൗജാന(36) ആണ് ഇതുസംബന്ധിച്ച് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വര്‍ക് ഫ്രം ഹോം എന്ന പേരില്‍ ടെലഗ്രാം വഴിയാണ് യുവതി ഓണ്‍ലൈന്‍ ജോലിയില്‍ ചേര്‍ന്നത്.
6.50 ലക്ഷം രൂപയാണ് ജോലിക്കായി ആകെ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് ആഇശ പരാതിയില്‍ പറയുന്നു. ഇതുപ്രകാരം ആദ്യം 1.80 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി അടക്കുകയും ചെയ്തു. ലാഭവിഹിതമായി 30,000 രൂപ നല്‍കിയത് അല്ലാതെ പറഞ്ഞ പ്രകാരമുള്ള ശമ്പളം നല്‍കിയില്ലെന്നും ഇത് ചോദിച്ചപ്പോള്‍ ഏല്‍പ്പിച്ച ടാസ്‌ക് പൂര്‍ത്തിയാക്കാത്തത് കൊണ്ടാണ് പൂര്‍ണ ശമ്പളം നല്‍കാത്തതെന്നുമുള്ള മറുപടിയാണ് നല്‍കിയതെന്നും ആഇശ പറയുന്നു.
ഇതിനിടെ രണ്ടാം ഗഡു പണമായ മൂന്ന് ലക്ഷം അടക്കണമെന്ന് ആവശ്യപ്പട്ട് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പാണെന്ന് സംശയം തോന്നിയത്. തുടര്‍ന്ന് പണം നല്‍കാതെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords:
Kasaragod: 'Online Fraud, Woman lost Rs 1.5 Lakh, Kasaragod, News, Online Fraud, Police, Complaint, Woman, Work from Home, Message, Case, Kerala News.