കോഴിക്കോട്: (www.kasargodvartha.com) സംസ്ഥാനത്ത് നിപ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. ഈ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ:
അകത്തേക്കോ പുറത്തേക്കോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്ര അനുവദിക്കില്ല. ബാരികേഡുകള്‍ വച്ച് പ്രവേശനം തടയും. കടകള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. ആവശ്യ സാധന വില്‍പന കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രവര്‍ത്തന സമയം.
കണ്ടെയ്ന്‍മെന്റ് സോണില്‍ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടും. ഇതിന് പുറമെ, ബാങ്കുകള്‍, സര്‍കാര്‍, അര്‍ധ സര്‍കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. വിലേജ്, തദ്ദേശ സ്വയംഭരണ ഓഫീസുകളില്‍ മിനിമം ജീവനക്കാര്‍ക്ക് മാത്രമാണ് അനുമതി.
ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മെഡികല്‍ സ്റ്റോറുകള്‍ക്കും നിയന്ത്രണം ബാധകമല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാസ്‌കും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാണ്.
ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായതുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.
ആയഞ്ചേരി ഗ്രാമപഞ്ചായത് 1, 2, 3, 4, 5, 12, 13, 14, 15
മരുതോങ്കര ഗ്രാമപഞ്ചായത് 1, 2, 3, 4, 5, 12, 13, 14
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത് 1, 2, 20
കുറ്റ്യാടി ഗ്രാമപഞ്ചായത് 3, 4, 5, 6, 7, 8, 9, 10
കായക്കൊടി ഗ്രാമപഞ്ചായത് 5, 6, 7, 8, 9
വില്യപ്പളളി ഗ്രാമപഞ്ചായത് 6, 7
കാവിലുംപാറ ഗ്രാമപഞ്ചായത് 2,10,11,12,13,14,15,16
ഈ വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസറും, ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസറും നല്‍കേണ്ടതാണ്.
കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട മേല്‍ പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.
Containment Zone | നിപ ജാഗ്രത: കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; സ്‌കൂള്‍ പ്രവര്‍ത്തിക്കില്ല, ആവശ്യ സാധന വില്‍പന കേന്ദ്രങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബാങ്കുകള്‍, സര്‍കാര്‍, അര്‍ധ സര്‍കാര്‍ സ്ഥാപനങ്ങള്‍ക്കും വിലക്ക്
Nipah, Alerts, Kerala News, Kozhikode News, Grama Panchayaths, Containment Zone, Res