യാത്രാക്ലേശം രൂക്ഷമായ മലയോര മേഖലകളിൽ നിന്നാണ് അപേക്ഷകരിൽ ഏറെയും. തയ്യേനി, ചെറുപുഴ, ഒടയംചാൽ, പാണത്തൂർ, മുള്ളേരിയ, ബദിയടുക്ക, കുമ്പള, വെള്ളച്ചാൽ, രാജപുരം, ബന്തടുക്ക, തലപ്പച്ചേരി, അടൂർ, ഉദയപുരം, കാഞ്ഞങ്ങാട്, മുണ്ട്യത്തടുക്ക, കാസർകോട്, ബദിയടുക്ക, കയാർപടവ് എന്നിങ്ങനെ ആകെ 12 അജൻഡകളാണ് ജില്ലാ കലക്ടർ അധ്യക്ഷനായ യോഗം പരിഗിക്കുന്നത്. യാത്രാ സൗകര്യമില്ലാതെ വിദ്യാർഥികൾ ജീപിൽ തൂങ്ങി നിന്ന് യാത്ര ചെയ്യേണ്ടി വരുന്ന ഒടയംചാൽ - ഉദയംപുരം റൂടിലേക്കുള്ള അപേക്ഷയും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം മറ്റ് പല പ്രദേശങ്ങളിലെയും അപേക്ഷകൾ കാലങ്ങളായി പരിഹരിക്കപ്പെട്ടില്ലെന്ന പരാതിയും അപേക്ഷകരിലുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന പാലമായ ആയംകടവിലൂടെ പുതിയ പെർമിറ്റിനുള്ള അപേക്ഷ മാസങ്ങളായി നടപടി കാത്ത് കിടക്കുകയാണ്. പെർമിറ്റുണ്ടാക്കി വർഷങ്ങളോളം സർവീസ് നടത്താതിരിക്കുന്ന ഓപറേറ്റർമാർക്കെതിരെയും വ്യാപകമായി പരാതി ഉയരുന്നുണ്ട്. നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് ഇവർ സർവീസ് നടത്താതിരിക്കുന്നത്.
പുതിയ അപേക്ഷകൾ എത്തുമ്പോൾ നിയമ കുരുക്കുണ്ടാക്കി ഇതിന് തടയിടുകയും ചെയ്യും. സാധാരണക്കാർക്ക് ദുരിതമാകുന്ന ഇത്തരം പെർമിറ്റുകൾ കാൻസൽ ചെയ്യണമെന്നും പുതിയ സർവീസ് തുടങ്ങാൻ അധികൃതർ പ്രോത്സാഹനം നൽകണമെന്നുമാണ് മറ്റ് ബസുടമകൾ പറയുന്നത്. സർകാരിന് ലക്ഷങ്ങളുടെ നികുതി വരുമാനവും ഇവരിലൂടെ നഷ്ടമാകുന്നുണ്ട്.
Keywords: News, Kanhangad, Kasaragod, Kerala, Bus Industry, RTA, Collector, New lease of life for private bus industry.
< !- START disable copy paste -->