മഞ്ചേശ്വരം ഉദയ ഹയർ സെകൻഡറി സ്കൂളിൽ നിന്ന് എസ്എസ്എൽസിയും മംഗ്ളുറു സെന്റ് അലോഷ്യസ് കോളജിൽ നിന്ന് പിയുസിയും പൂർത്തിയാക്കി. തുടർന്ന് മംഗ്ളുറു സഹ് യാദ്രി കോളജിൽ നിന്നും കംപ്യൂടർ സയൻസിൽ ബി ടെക് ബിരുദമെടുത്ത ഈ യുവ എൻജിനീയർ ഐബിഎം, ഡെലോയ്റ്റ്, നെറ്റ് ആപ് എന്നീ പ്രമുഖ മുൻ നിര അന്താരാഷ്ട്ര കംപനികളിൽ ഡാറ്റാ എൻജിനീയറായി ജോലി നോക്കിയ ശേഷം ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോവുകയായിരുന്നു. ന്യൂറൽ നെറ്റ്‌വർകുകൾ, മെഷീൻ ലേണിംഗ്, ഡാറ്റ മൈനിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ രംഗംങ്ങളിൽ മികച്ച പരിജ്ഞാനമുണ്ട്.
വിദേശ സർവകലാശാലയിൽ നിന്ന് റാങ്ക് നേടാനായതിൽ സന്തോഷമുണ്ടെന്ന് ലുബ്‌ന കാസർകോട് വാർത്തയോട് പറഞ്ഞു. അബ്ദുൽ ശുകൂർ - മീഞ്ച ഗ്രാമപഞ്ചായത് മുൻ പ്രസിഡണ്ട് ശംസാദ് ബീഗം ദമ്പതികളുടെ മൂത്ത മകളാണ്. ഭർത്താവ് ലൻഡനിൽ എൻജിനീയറായ റിയാസ് മൊഗ്രാൽ. നല്ലൊരു വായനക്കാരി കൂടിയായ ലുബ്ന ഇപ്പോൾ ലൻഡനിലെ സർകിൾ ഹെൽത് ഗ്രൂപിൽ ഡാറ്റാ എൻജിനീയറാണ്.