ബെന്നു എന്ന കാർബൺ സമ്പന്നമായ ഛിന്നഗ്രഹത്തിൽ നിന്ന് കുറഞ്ഞത് 250-ാം ഗ്രാം സാംപിളുണ്ടാകുമെന്നാണ് നാസയുടെ വിലയിരുത്തൽ. എന്നിരുന്നാലും, പ്രത്യേക കവചമുള്ള പേടകം തുറക്കുന്നത് വരെ, അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൃത്യമായി ഒന്നും പറയാനാവില്ല. നേരത്തെ ഛിന്നഗ്രഹ സാംപിളുകൾ ഭൂമിയിലേക്ക് കൊണ്ടുവന്ന ഒരേയൊരു രാജ്യമായ ജപ്പാന് രണ്ട് ഛിന്നഗ്രഹ ദൗത്യങ്ങളിൽ നിന്ന് ഒരു ടീസ്പൂൺ സാംപിളുകൾ മാത്രമേ ശേഖരിക്കാനായുള്ളൂ.
4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥത്തിന്റെ തുടക്കത്തിൽ ഭൂമിയും ജീവിതവും എങ്ങനെ രൂപപ്പെട്ടുവെന്ന് ശാസ്ത്രജ്ഞർക്ക് മനസിലാക്കാൻ ഛിന്നഗ്രഹത്തിൽ നിന്നുള്ള സാംപിളുകളുടെ പഠനം സഹായിക്കും. ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളുടെ രൂപവത്കരണം, ഭൂമിക്ക് ഭീഷണിയാകാനിടയുള്ള ഛിന്നഗ്രഹങ്ങൾ എന്നിവയെക്കുറിച്ചും ഇവയിൽനിന്ന് അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒസിരിസ്-റെക്സ് ബഹിരാകാശ പേടകം 2016 ൽ ദൗത്യം ആരംഭിച്ച് 2020-ൽ ബെന്നുവിലെത്തി. തുടർന്ന് സാംപിളുകൾ ശേഖരിച്ച് മടങ്ങി. ഈ സാംപിളുകൾ തിങ്കളാഴ്ച ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോകും.
Keywords: News, World, Washington, NASA, Bennu Asteroid, Utah Desert, Scienece, NASA's Bennu Asteroid Sample Lands In The Utah Desert.
< !- START disable copy paste -->