Join Whatsapp Group. Join now!
Aster MIMS 25/06/2023

N A Nellikkunnu | 'ശസ്ത്രക്രിയക്ക് വിധേയനായത് അടുത്തിടെ, ആശുപത്രിയിലേക്ക് കൊണ്ടുപോയത് കൈവിലങ്ങണിയിച്ച്'; ഗോൾഡൻ റഹ്‌മാനോട് പൊലീസ് കാട്ടിയത് വലിയ ക്രൂരതയെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ; ജയിലിലടച്ച സംഭവം പ്രതിഷേധാർഹമെന്ന് കെഎംസിസി

'അനീതിയും പൈശാചികതയും കാണാതിരിക്കാൻ പറ്റില്ല' Arrested, District panchayat, Manjeswaram, SI, കാസറഗോഡ് വാർത്തകൾ, Golden Rahman, N A Nellikkunnu
കാസർകോട്: (www.kasargodvartha.com) പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ജില്ലാ പഞ്ചായത് അംഗവും മുസ്ലിം യൂത് ലീഗ് ജില്ലാ സെക്രടറിയുമായ ഗോൾഡൻ അബ്ദുർ റഹ്‌മാനോട് പൊലീസ് കാട്ടിയത് വലിയ ക്രൂരതയാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു. ഈയടുത്ത കാലത്താണ് ഗോൾഡൻ റഹ്‌മാൻ ഒരു ശസ്ത്രക്രിയക്ക് വിധേയനായത്. കോടതി റിമാൻഡ് ചെയ്തതിന് ശേഷം സബ് ജയിലിൽ നിന്ന് ജെനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ പൊലീസ് ചെയ്ത ഒരിക്കലും നീതീകരിക്കാൻ പറ്റാത്ത അനീതിയും പൈശാചികതയും കാണാതിരിക്കാൻ പറ്റില്ല. കൈവിലങ്ങ് വെച്ചാണ് പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇത് വലിയ ക്രൂരതയാണെന്നും എംഎൽഎ പ്രതികരിച്ചു.

News, Kasargod, Kerala, Arrested, District panchayat, Manjeswaram, SI, Golden Rahman, N A Nellikkunnu, N A Nellikkunnu MLA said that police showed cruelty to Golden Rahman.

ചില സംഘടനകളോടും ആ സംഘടനകളിലെ ചില നേതാക്കളോടും ചില പൊലീസുകാരുടെ ഉള്ളിലെ വികാരം എന്താണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഇത് ജനമൈത്രി പൊലീസിന് പറ്റിയ പണിയാണോ എന്ന് ഇതിനെല്ലാം കൂട്ടുനിൽക്കുന്ന പൊലീസ് സേനയിലെ കറുത്ത ചെമ്മരിയാടുകൾ ചിന്തിച്ചാൽ മതി. എല്ലാവർക്കും ക്ഷമയുണ്ട്, എല്ലാവർക്കും വികാരവുമുണ്ട്. അത് പരസ്പരം പരീക്ഷിക്കാതിരിക്കലാണ് നല്ലതെന്നും നാട്ടിൽ ക്രമസമാധാനം ഉറപ്പുവരുത്താനും ഭീകരാന്തരീക്ഷം ഇല്ലാതാക്കാനും പൊലീസിനേക്കാൾ ഉത്തരവാദിത്തം ജനപ്രതിനിധികൾക്കുണ്ടെന്നും ആ ഉത്തരവാദിത്തമാണ് ജില്ലാ പഞ്ചായത് അംഗം നിർവഹിച്ചതെന്നും എംഎൽഎ പറഞ്ഞു.

മഞ്ചേശ്വരം സർകിൾ ഇൻസ്പെക്ടർ പറഞ്ഞത് ഗോൾഡൻ റഹ്‌മാനെ പൊലീസുകാർക്ക് നന്നായി അറിയാമെന്നും, ചൊവ്വാഴ്ച തന്നെ 100% ജാമ്യം കിട്ടുമെന്നുമായിരുന്നു. ചൊവ്വാഴ്ച ജാമ്യം കിട്ടിയില്ലായെന്ന് മാത്രമല്ല ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം സിഐ ഫോൺ എടുത്തതുമില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്തി ഒരാളെ കോടതിയിൽ ഹാജരാക്കിയാൽ അന്നുതന്നെ ജാമ്യം കിട്ടുമോ എന്ന് പരീക്ഷിക്കാനായിരുന്നു പൊലീസിന്റെ ഈ നാടകം. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു യുവനേതാവിനെ പൊലീസ് ഒരിക്കലും ഒരു പരീക്ഷണ വസ്തുവാക്കാൻ പാടില്ലായിരുന്നുവെന്നും എൻ എ നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു.ജയിലിലടച്ച സംഭവം പ്രതിഷേധാർഹമെന്ന് കെഎംസിസി

ദുബൈ: ഉപ്പളയില്‍ മഞ്ചേശ്വരം പൊലീസുമായി ഉണ്ടായ ചില തര്‍ക്കത്തിന്റെ ഭാഗമായി അവിടെ ഉണ്ടായിരുന്നു എന്നതിന്റെ പേരില്‍ ഗോള്‍ഡന്‍ അബ്ദുർ റഹ്‌മാനെതിരെ കള്ളക്കേസ് ചുമത്തി ജാമ്യമില്ല വകുപ്പ് ചാര്‍ത്തി ജയിലിലടച്ചത് പ്രതിഷേധാർഹമെന്ന് ദുബൈ കെ എംസിസി മഞ്ചേശ്വരം മണ്ഡലം കമിറ്റി ഭാരവാഹികൾ പറഞ്ഞു.

കുമ്പള പേരാല്‍ കണ്ണൂരിലെ സ്‌കൂള്‍ വിദ്യാർഥി ഫർഹാസിന്റെ ദാരുണ മരണത്തിനിടയാക്കിയ പൊലീസിന്റെ വന്‍ വീഴ്ചയും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മാഫിയ സംഘങ്ങളുടെ കൂട്ടുകെട്ടും മറ്റ് ഒട്ടനവധി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മറച്ച് പിടിക്കാന്‍ വേണ്ടിയാണ് ഇല്ലാത്ത കേസുകള്‍ ചുമത്തി റഹ്‌മാനെ ജയിലിലടച്ചതെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും പ്രസിഡന്റ് അയ്യൂബ് ഉറുമി, ജെനറല്‍ സെക്രടറി ഡോ. ഇസ്മാഈൽ, ട്രഷറര്‍ ഇബ്രാഹിം ബേരിക്കെ എന്നിവർ പറഞ്ഞു.

Keywords: News, Kasargod, Kerala, Arrested, District panchayat, Manjeswaram, SI, Golden Rahman, N A Nellikkunnu, N A Nellikkunnu MLA said that police showed cruelty to Golden Rahman.
< !- START disable copy paste -->

Post a Comment