Join Whatsapp Group. Join now!
Aster MIMS 10/10/2023

Muslim League | മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമിറ്റിക്ക് പുതിയ ആസ്ഥാന മന്ദിരം പണിയും; പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴത്തെ പ്രഖ്യാപനം യാഥാർഥ്യമാക്കാൻ കല്ലട്ര മാഹിൻ ഹാജി; പ്രചാരണ പ്രവർത്തനങ്ങൾ ഒക്ടോബർ 1 മുതൽ

മുന്നൊരുക്കങ്ങളുടെ ഭാഗമായി നവംബർ നാലിന് ജില്ലാ കൗൺസിൽ യോഗം Muslim League, Kallatra Mahin Haji, Headquarters, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) മുസ്ലിം ലീഗ് ജില്ലാ കമിറ്റിക്ക് ആധുനിക സംവിധാനത്തോടെയുള്ള ഓഫീസ് സമുച്ചയം പണിയാൻ ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഓഫീസ് നിർമാണത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം കുറിക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി നവംബർ നാലിന് ജില്ലാ കൗൺസിൽ യോഗവും നവംബർ 12 നകം നിയോജക മണ്ഡലം കൗൺസിൽ യോഗങ്ങളും നവംബർ 20നകം പഞ്ചായത്, മുനിസിപൽ കൗൺസിൽ യോഗങ്ങളും നവംബർ 30നകം വാർഡ് ശാഖാ കൺവെൻഷനുകളും പൂർത്തിയാക്കും. പോഷക സംഘടനകളുടെ ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത് - മുൻസിപൽ മുന്നൊരുക്ക യോഗങ്ങളും നവംബർ മാസത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം.

News, Kasaragod, Kerala, Muslim League, Kallatra Mahin Haji, Headquarters, Muslim League will build new headquarters building for Kasaragod district committee.

കാസര്‍കോട്ട് മുസ്ലിം ലീഗിന് ആസ്ഥാന മന്ദിരം ഉണ്ടാക്കുമെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും, ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടപ്പോൾ കല്ലട്ര മാഹിൻ ഹാജി കാസർകോട് വാർത്തയോട് പ്രതികരിച്ചിരുന്നു. പ്രവര്‍ത്തകരുടെ നീണ്ട കാലത്തെ സ്വപ്നമാണ് കാസര്‍കോട്ട് ആസ്ഥാന മന്ദിരം എന്നത്. അതിന് തന്നെയാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ആ പ്രഖ്യാപനം യാഥാർഥ്യമാക്കാൻ തന്നെയാണ് മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് രംഗത്തിറങ്ങുന്നത്. പാർടി പ്രവർത്തകരിൽ നിന്നും ബഹുജനങ്ങളിൽ നിന്നും ഉദാരമതികളായ വ്യക്തികളിൽ നിന്നും സുതാര്യമായ രീതിയിൽ ധനശേഖരണം നടത്തിയാണ് ആസ്ഥാനമന്ദിര നിർമാണം പൂർത്തിയാക്കുക.

യോഗത്തിൽ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സി ടി അഹ്‌മദ് അലി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, വികെപി ഹമീദലി, പിഎം മുനീർ ഹാജി, എകെഎം അശ്റഫ്‌ എംഎൽഎ, കെഇഎ ബകർ, എഎം കടവത്ത്, അഡ്വ. എൻഎ ഖാലിദ്, ടിഎ മൂസ, അബ്ദുർ റഹ്‌മാൻ വൺ ഫോർ, എജിസി ബശീർ, എം അബ്ബാസ്, ടിസിഎ റഹ്‌മാൻ, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബശീർ വെള്ളിക്കോത്ത്, എകെ ആരിഫ്, ടിഎം ഇഖ്ബാൽ, കെബി മുഹമ്മദ്‌ കുഞ്ഞി, സത്താർ വടക്കുമ്പാട്, വികെ ബാവ, സിഎച് മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, ഹാജി അബ്ദുല്ല ഹുസൈൻ, കെ ശാഫി ഹാജി, പിഎച് അബ്ദുൽ ഹമീദ്, അബൂബകർ പെർദനെ, ടിപി കുഞ്ഞബ്ദുല്ല ഹാജി, കെഎം അബ്ദുർ റഹ്‌മാൻ, അബ്ദുൽ ജലീൽ ഇഎ, കെഎം ബശീർ, എബി ബശീർ പള്ളങ്കോട്, അശ്റഫ്‌ കർള, അബ്ദുൽ ഖാദർ ബികെ, സെഡ് എ കയ്യാർ, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി എ റഹ്‌മാൻ ആരിക്കാടി, സിഎ അബൂബകർ, സിഎച് ഹുസൈനാർ, സയ്യിദ് മുല്ലക്കോയ തങ്ങൾ, പിഎം ഫാറൂഖ്, അൻവർ കോളിയടുക്കം, മൂസ ഗോൾഡൻ, എം ടി അബ്ദുൽ ജബ്ബാർ, പികെ അബ്ദുല്ലത്വീഫ്, അശ്റഫ്‌ എടനീർ, അസീസ് കളത്തൂർ, സവാദ് അംഗടിമൊഗർ, കെപി മുഹമ്മദ്‌ അശ്റഫ്‌, പിപി നസീമ ടീചർ, ശാഹിന സലീം, കാപ്പിൽ മുഹമ്മദ്‌ പാശ, എപി ഉമർ സംസാരിച്ചു.

ഇടത് സർകാർ വികസന പ്രവർത്തനങ്ങളെ തകിടം മറിക്കുന്നുവെന്ന് മുസ്ലിം ലീഗ്

കാസർകോട്: പൊതുസ്ഥലം മാറ്റ ഉത്തരവിന്റെ മറവിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കൊണ്ട് ഇടത് സർകാർ ജില്ലയുടെ വികസന പ്രവർത്തനങ്ങളെയും ക്ഷേമപദ്ധതികളെയും തകിടം മറിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി നൽകിയ ഉറപ്പ് ലംഘിച്ച് കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പുറത്തിറങ്ങിയത്.

യുഡിഎഫ് ഭരണസമിതി നേതൃത്വം നൽകുന്ന ബ്ലോക്, മുനിസിപൽ, ഗ്രാമപഞ്ചായതുകളെ തിരഞ്ഞുപിടിച്ച് അവിടത്തെ ജീവനക്കാരെ പൂർണമായും സ്ഥലംമാറ്റിയതിനാൽ ഓഫീസുകൾ അടച്ചിടുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ഇത് തികച്ചും രാഷ്ട്രീയപ്രേരിത നടപടിയും വികസന വിരുദ്ധ പ്രവൃത്തിയും ജില്ലയോടുള്ള അവഗണനയുമാണ്. ജനങ്ങളുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തേണ്ട ക്ലർകുമാരെ പോലും സ്ഥലം മാറ്റിയിട്ട് പകരക്കാരെ നിയമിച്ചിട്ടില്ല.

എല്ലാ രംഗത്തും ഇടതുപക്ഷ സർകാർ ജില്ലയോട് കാണിക്കുന്ന അവഗണനയുടെയും നിഷേധാത്മക നിലപാടുകളുടെയും ഏറ്റവും അവസാന തെളിവാണ് പകരക്കാരെ നിയമിക്കാത്ത കൂട്ട സ്ഥലം മാറ്റം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും മറ്റു സർകാർ ഓഫീസുകളിൽ നിന്നും സ്ഥലം മാറ്റിയ മുഴുവൻ ജീവനക്കാർക്കും പകരം ജീവനക്കാരെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

Keywords: News, Kasaragod, Kerala, Muslim League, Kallatra Mahin Haji, Headquarters, Muslim League will build new headquarters building for Kasaragod district committee.
< !- START disable copy paste -->

Post a Comment