Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | കൈക്കൂലി വാങ്ങുന്നതിനിടെ ബിൽഡിങ് ഇൻസ്‌പെക്ടറെ കയ്യോടെ പൊക്കി വിജിലൻസ്; 'പ്രതിഫലമായി വാങ്ങിയത് കാൽ ലക്ഷം രൂപ'

മൂന്ന് മാസം മുൻപാണ് ഇയാൾ പയ്യന്നൂരിലെത്തിയത് Kannur, Bribery, Corruption, Vigilance, കണ്ണൂർ വാർത്തകൾ
പയ്യന്നൂർ: (www.kasargodvartha.com) 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിൽഡിങ് ഇൻസ്‌പെക്ടറെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയതായി അധികൃതർ അറിയിച്ചു. പയ്യന്നൂർ നഗരസഭയിലെ ബിൽഡിങ് ഇൻസ്‌പെക്ടർ ഗ്രേഡ് 1 ഓവർസീയർ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സി ബിജുവിനെ (45) ആണ് കണ്ണൂർ വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുൻപാണ് ഇയാൾ പയ്യന്നൂരിലെത്തിയത്.

News, Kerala, Kannur, Bribery, Corruption, Vigilance, Municipal building inspector held for accepting bribe.

'കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കെത്തിയ ആളോട് ഇയാൾ പണമാവശ്യപ്പെടുകയായിരുന്നു. നഗരസഭാ ഓഫീസിന്റെ ഒന്നാം നിലയിൽ നിന്നും ആവശ്യക്കാരനോടൊപ്പം ഇയാൾ നഗരസഭാ കവാടത്തിന് പുറത്ത് റോഡിൽ നിർത്തിയിട്ട കാറിലേക്ക് ചെല്ലുകയും കാറിനകത്തു വച്ച് പണം കൈപ്പറ്റുകയുമായിരുന്നു', വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

News, Kerala, Kannur, Bribery, Corruption, Vigilance, Municipal building inspector held for accepting bribe.

വിജിലൻസ് നൽകിയ 500 രൂപ നോടുകളുടെ കെട്ടാണ് ഉദ്യോഗസ്ഥൻ കൈപ്പറ്റിയത്. ഇതോടെ ഉദ്യോഗസ്ഥ സംഘം കാറിനടുത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിജുവിനെ പിടികൂടിയത്.

Keywords: News, Kerala, Kannur, Bribery, Corruption, Vigilance, Municipal building inspector held for accepting bribe.
< !- START disable copy paste -->

Post a Comment