Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | കർണാടകയിൽ ബൈകും കാറും കൂട്ടിയിടിച്ച് കാസർകോട് സ്വദേശിനിയായ യുവതി മരിച്ചു

സുഹൃത്തിന് ഗുരുതര പരുക്ക് Accident, Obituary, Died, Mulki, Mangalore, കർണാടക വാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com) കർണാടകയിൽ ബൈകും കാറും കൂട്ടിയിടിച്ച് കാസർകോട് സ്വദേശിനിയായ യുവതി മരിച്ചു. സുഹൃത്തിന് ഗുരുതര പരുക്കേറ്റു. വൊര്‍ക്കാടി പാത്തൂര്‍ കുരുടപ്പദവിലെ ജയരാമ ഷെട്ടി - സുബിത ദമ്പതികളുടെ മകള്‍ പ്രീതിക ഷെട്ടി (21) യാണ് മരിച്ചത്. ബണ്ട് വാൾ ബാലേപുണി സ്വദേശി മൻവിത് രാജ് ഷെട്ടി (21) പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

News, National, Accident, Obituary, Died, Mulki, Mangalore, Injured, Treatment, Mulki: Young woman dies in bike-car collision.

വെള്ളിയാഴ്ച വൈകീട്ട് മുൽക്കിയിലെ വിജയസന്നിധി ജൻക്ഷന് സമീപമാണ് അപകടം നടന്നത്. ഉഡുപ്പി ഭാഗത്തുനിന്ന് മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകിൽ കിന്നിഗോളിയിൽ നിന്ന് മുൽക്കി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ പ്രീതിക ഷെട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സൂറത്കൽ ഒടിയൂര്‍ സഹകരണ ബാങ്ക് ജീവനക്കാരിയാണ് പ്രീതിക ഷെട്ടി. പ്രസാദ് സഹോദരനാണ്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം അൽപനേരം തടസപ്പെട്ടു. പൊലീസ് ഉടൻ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങൾ നീക്കി. മംഗ്ളുറു നോർത് ട്രാഫിക് പൊലീസ് എസിപി ഗീത കുൽക്കർണി, ഇൻസ്പെക്ടർ ശരീഫ് എന്നിവർ സ്ഥലം സന്ദർശിച്ചു. ദേശീയപാത നാലുവരിപ്പാത വീതി കൂട്ടിയ ശേഷം ബാപ്പനാട്, മുൽക്കി ബസ് സ്റ്റാൻഡ്, വിജയ് സന്നിധി ജൻക്ഷൻ എന്നിവിടങ്ങളിൽ അശാസ്ത്രീയമായ പ്രവൃത്തികൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുകയും ഒട്ടേറെപ്പേരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

News, National, Accident, Obituary, Died, Mulki, Mangalore, Injured, Treatment, Mulki: Young woman dies in bike-car collision.

Keywords: News, National, Accident, Obituary, Died, Mulki, Mangalore, Injured, Treatment, Mulki: Young woman dies in bike-car collision.
< !- START disable copy paste -->

Post a Comment