Join Whatsapp Group. Join now!
Aster MIMS 25/06/2023

Investigation | ഹിന്ദുത്വ പ്രവര്‍ത്തക ചൈത്രയുടെ അറസ്റ്റ്: കേസില്‍ കുടുക്കിയതെന്ന് മാതാവ്; ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു, ആശുപത്രിയിലാക്കി

10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് Chaitra Kundapura, CCB Police, ദക്ഷിണ കന്നഡ വാര്‍ത്തകള്‍, Malayalam News
മംഗ്‌ളുറു: (www.kasargodvartha.com) കഴിഞ്ഞ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഉഡുപി ജില്ലയിലെ ബൈന്തൂര്‍ മണ്ഡലം വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങി വഞ്ചിച്ചു എന്ന കേസില്‍ ചൈത്ര കുന്താപുരയെ പൊലീസ് കുടുക്കിയതാണെന്ന് മാതാവ് രോഹിണി. കുന്താപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
     
Chaitra Kundapura, CCB Police, Malayalam News, Karnataka News, Mangalore News, Politics, Political News, Mother said that Chaitra trapped in case.

ഈ കേസില്‍ എന്താണ് സംഭവിച്ചത് എന്ന് മനസിലാവുന്നില്ല. മകളെ ഉഡുപിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസ് തന്നെ വിളിച്ചിരുന്നു. ചൈത്രയും ആ സമയം ഫോണില്‍ സംസാരിച്ചു.

ഭയപ്പെടാന്‍ ഒന്നുമില്ല, അമ്മ ധൈര്യമായിരിക്ക് എന്നാണ് അവള്‍ പറഞ്ഞത്. മറ്റുള്ളവരുടെ പണം നമൂക്ക് വേണ്ടമ്മേ എന്ന് പറയാറുള്ളയാളാണ് ചൈത്രയെന്നും രോഹിണി പറഞ്ഞു.

അതേസമയം ചൈത്രയെ ബെംഗ്‌ളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് സംഘം തുടര്‍ച്ചയായ മൂന്നാം ദിവസം വെള്ളിയാഴ്ചയും ചോദ്യം ചെയ്തു. പൊലീസ് തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞ് ചൈത്ര നേരത്തെ കോടതിയില്‍ കരഞ്ഞതിനാല്‍ മൃദുരീതിയില്‍ ജൂനിയര്‍ ഓഫീസര്‍മാരാണ് ചോദ്യം ചെയ്തുവരുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഡിവിഷനല്‍ ഓഫീസില്‍ അസി. പൊലീസ് കമീഷണര്‍ റീന സുവര്‍ണ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെ സംഘ്പരിവാര്‍ വേദികളില്‍ തീപ്പൊരി പ്രസംഗം നടത്തിയ ചൈത്ര കുഴഞ്ഞു വീണുപോവുകയായിരുന്നുവെന്നാണ് റിപോര്‍ട്.

അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ഉടന്‍ ബെംഗ്‌ളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയതായി റീന സുവര്‍ണ പറഞ്ഞു. ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടിവന്നതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനായില്ല. 10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ചൈത്ര. ബൈന്തൂരിലെ വ്യവസായി ഗോവിന്ദ ബാബു പൂജാരി നല്‍കിയ പരാതിയിലാണ് സംഘ്പരിവാര്‍ നേതാവ് ചൈത്ര കുന്താപുര അറസ്റ്റിലായത്.

Keywords: Chaitra Kundapura, CCB Police, Malayalam News, Karnataka News, Mangalore News, Politics, Political News, Mother said that Chaitra trapped in case.
< !- START disable copy paste -->

Post a Comment