Join Whatsapp Group. Join now!
Aster MIMS 25/06/2023

Theft | മൊഗ്രാലില്‍ വീട് കുത്തിത്തുറന്ന് മോഷണം; വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി

രണ്ടര പവനും 11,000 രൂപയും നഷ്ടമായി Mogral News, Kasargod News, Gold, Money, Stolen, Closed House, Family

മൊഗ്രാല്‍: (www.kasargodvartha.com) അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ മോഷണം. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് വീട് കുത്തിതുറന്ന് പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി. രണ്ടര പവന്റെ സ്വര്‍ണവും 11,000 രൂപയും നഷ്ടമായെന്നാണ് പരാതി. ചളിയങ്കോട് പള്ളിക്ക് സമീപത്തെ മുനീറിന്റെ വീട്ടിലാണ് കവര്‍ച നടന്നത്. 

മുനീര്‍ കുടുബസമേതം ബുധനാഴ്ച (13.09.2023) വൈകിട്ട് വീട് പൂട്ടി അടുത്തുള്ള വീട്ടില്‍ പോയിരുന്നു. രാത്രി എട്ടുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത് കവര്‍ച നടന്നതായി കണ്ടത്. 


അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരങ്ങളും പണവും നഷ്ടപ്പെട്ടതായി വ്യക്തമായതെന്ന് പരാതിയില്‍ പറയുന്നു. 

കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കഴിഞ്ഞ ദിവസം ബേഡകം കുറ്റിക്കോലിലും പൂട്ടിയിട്ട വീട്ടില്‍ കവര്‍ച നടന്നിരുന്നു.

  


Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Mogral News, Kasargod News, Gold, Money, Stolen, Closed House, Family, Mogral: Gold and money stolen from closed house.

Post a Comment