സഹികെട്ട ജൂനിയർ വിദ്യാർഥികൾ ചില സമയത്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നത് ചേരിതിരിഞ്ഞുള്ള സംഘർഷത്തിന് കാരണമാകുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. വ്യാഴാഴ്ച ഉച്ചയോടെയും സ്കൂൾ മൈതാനത്ത് ചേരിതിരിഞ്ഞുള്ള അടിയുണ്ടായി. പ്രദേശവാസികൾ ഇടപെടുമെന്നായപ്പോൾ സ്കൂൾ അധികൃതർ വിവരം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വിവരം ആരാഞ്ഞെങ്കിലും പരാതി നൽകാൻ വിദ്യാർഥികൾ തയ്യാറായില്ല. ഇതുമൂലം പിടിഎക്കും, അധ്യാപകർക്കും, പൊലീസിനും പ്രശ്നത്തിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
സമാനമായ സംഭവം നേരത്തെയും സ്കൂളിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം കുഴപ്പമുണ്ടാക്കുന്ന വിദ്യാർഥികൾക്കെതിരെ നടപടി വേണമെന്ന് പിടിഎയിലെ ഭൂരിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കർശന നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റാഗിങിന് നേതൃത്വം നൽകുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സ്വാധീനവും നടപടി എടുക്കുന്നതിന് തടസം നിൽക്കുന്നതായും ആരോപണമുണ്ട്. ജില്ലയിലെ പല സ്‌കൂളുകളിലും റാഗിങും ഇതിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ബന്ധപ്പെട്ടവരിൽ നിന്ന് അടിയന്തര നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കുഴപ്പക്കാരായ വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കണമെന്ന് മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ: വളരെ സമാധാനാന്തരീക്ഷത്തിലും, അച്ചടക്കത്തിലും പ്രവർത്തിച്ചുകൊണ്ടിരുന്ന മൊഗ്രാൽ ഗവ. സ്കൂളിൽ ഈ അധ്യയന വർഷം മുതൽ ഉടലെടുത്ത തുടർച്ചയായുള്ള വിദ്യാർഥി സംഘർഷങ്ങളും, റാഗിങ്ങും, 2500 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് കളങ്കം ഉണ്ടാക്കുന്ന സാഹചര്യത്തിൽ കുഴപ്പക്കാരായ വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കാൻ പിടിഎ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
പഠനനിലവാരത്തിലും, അച്ചടക്കത്തിന്റെ കാര്യത്തിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മൊഗ്രാൽ സ്കൂൾ പിടിഎക്ക് റവന്യൂ ജില്ലാതലത്തിൽ എ ഗ്രേഡോട് കൂടിയുള്ള രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.ഇവിടെയാണ് വിരലിലെണ്ണാവുന്ന ചില മുതിർന്ന വിദ്യാർഥികൾ സ്കൂളിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നത്. രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്ന ഇത്തരക്കാരെ വെച്ച് പൊറുപ്പിക്കരുത്.
രക്ഷിതാക്കൾക്കും, അധ്യാപകർക്കും, പിടിഎയ്ക്കും നിയന്ത്രിക്കാൻ പറ്റാത്ത ഇത്തരം വിദ്യാർഥികളെ സ്കൂളിൽ തുടരാൻ അനുവദിച്ചാൽ സ്കൂളിന്റെ സുഗമമായ നടത്തിപ്പിനെയും പഠനനിലവാരത്തെയും അച്ചടക്കത്തെയും പ്രതികൂലമായി ബാധിക്കും. ഇത് അനുവദിച്ച് കൊടുക്കരുതെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

Keywords: News, Mogral, Kasaragod, Kerala, Students, Ragging, Kumbla, Police, School, Mogral: Clash between senior and junior students.
< !- START disable copy paste -->
< !- START disable copy paste -->