കോഴിക്കോട്: (www.kasargodvartha.com) നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കയിലായ സംസ്ഥാനത്ത് ആശ്വാസവാര്‍ത്ത. ബുധനാഴ്ച (13.09.2023) പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ക്ക് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ രോഗബാധിതരുടെ സമ്പര്‍കപട്ടികയില്‍ 950 പേര്‍ ഉള്‍പെട്ടു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍കപട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്.
വ്യാഴാഴ്ച (14.09.2023) സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട് മാപുകളും ഉടന്‍ പ്രസിദ്ധീകരിക്കും. നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക പട്ടികയില്‍ ആകെ 950 പേരാണുള്ളതെന്ന് കോഴിക്കോട് ഡിഎംഒ ഡോ കെ കെ രാജാറാം അറിയിച്ചു.
അടുത്ത ദിവസം മുതല്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ചെന്നൈയില്‍നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിള്‍ ശേഖരണം തുടങ്ങും. തിരുവള്ളൂര്‍ പഞ്ചായതിലെ 7,8,9 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.
സമ്പര്‍കപ്പട്ടിക കണ്ടെത്താന്‍ പൊലീസും രംഗത്തിറങ്ങും. രോഗികളുമായി സമ്പര്‍കത്തിലുള്ളവരെ കണ്ടെത്താനായി പൊലീസിന്റെ സഹായം തേടാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
Test Report | കേരളത്തിന് ആശ്വാസം: കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ക്ക് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്
സമ്പര്‍ക പട്ടികയില്‍ ആകെ 950 പേര്‍
Kerala News, Minister, Veena George, Confirm, 11 Samples, Test Report, Nipah, Infection