തിരുവനന്തപുരം: (www.kasargovartha.com) രാജ്യത്തെ ഏറ്റവും മികച്ച സ്വയം സഹായ സംഘ കൂട്ടായ്മയ്ക്കുള്ള പുരസ്‌കാരം നേടിയ കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം കുടുംബശ്രീ സിഡിഎസിനെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സിഡിഎസ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത് ഭരണസമിതി അംഗങ്ങള്‍ എന്നിവരെല്ലാം ഈ അഭിമാനകരമായ നേട്ടത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചുവെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാകെ ആവേശവും അഭിമാനവുമേകുന്ന നേട്ടമാണ് കിനാനൂര്‍ കരിന്തളത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തമാക്കിയതെന്നും മന്ത്രി പറഞ്ഞു. അപ്മാസ് (ആന്ധ്രാപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റി) എന്ന എന്‍ജിഒ ആണ് എസ് എച് ജി ഫെഡറേഷന്‍സ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ഇക്കുറി എസ് ബി ഐ, എഫ് ഡബ്ല്യൂ ഡബ്ല്യൂ ബി, എനേബിള്‍ നെറ്റ് വര്‍ക് പ്രധാന്‍, ഡിജിആര്‍വി ജര്‍മന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മകള്‍ക്കായി മത്സരം സംഘടിപ്പിച്ചത്. രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 337 സ്വയം സഹായ സംഘ കൂട്ടയ്മകളോട് മത്സരിച്ചാണ് കിനാനൂര്‍ കരിന്തളം സിഡിഎസ് ഈ നേട്ടം സ്വന്തമാക്കിയത്.
ഭരണ നിര്‍വഹണം, വിഭവങ്ങള്‍, ആസ്തി, സംവിധാനങ്ങള്‍, ലാഭം, അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, ഓരോ സ്വയം സഹായ സംഘത്തിന്റെയും പ്രകടനം എന്നിവയെല്ലാം വിലയിരുത്തിയായിരുന്നു അവാര്‍ഡ് നിര്‍ണയം. ഒക്ടോബര്‍ 10,11 തീയതികളില്‍ ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. കഴിഞ്ഞ വര്‍ഷം ദക്ഷിണേന്‍ഡ്യയിലെ ഏറ്റവും മികച്ച സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മയ്ക്കുള്ള പുരസ്‌കാരം കാസര്‍കോട് ജില്ലയിലെ പനത്തടി സി ഡി എസ് സ്വന്തമാക്കിയിരുന്നു.

Keywords: Minister MB Rajesh congratulated Kinanur Karinthalam Kudumbashree CDS for winning award for the best self-help group in the country, Thiruvananthapuram, News, Minister MB Rajesh, Congratulated, Award, Kudumbashree CDS, Kinanur Karinthalam, NGO, Kerala News.