Join Whatsapp Group. Join now!
Aster MIMS 25/06/2023

MDMA Seized | സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിൽ നിന്ന് എംഡിഎംഎ പിടികൂടി

'കൊണ്ടുവന്നത് വിൽപനയ്ക്ക്' Drugs, Vidyanagar, Police, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിൽ നിന്ന് വിദ്യാനഗർ പൊലീസ് എംഡിഎംഎ പിടികൂടി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ആസിഫ് (27) ആണ് അറസ്റ്റിലായത്.

News, Kasaragod, Kerala, Drugs, Vidyanagar, Police, MDMA, Arrest, Court, MDMA seized from youth.

തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടർന്ന് ഇയാളെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. യുവാവിൽ നിന്ന് 13.5 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഇത് വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.

News, Kasaragod, Kerala, Drugs, Vidyanagar, Police, MDMA, Arrest, Court, MDMA seized from youth.

യുവാവിനെ ചൊവ്വാഴ്ച കാസര്‍കോട് ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്‍സ്‌പെക്ടര്‍ പി പ്രമോദിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ മനു, റോജന്‍, ഡ്രൈവര്‍ കൃഷ്ണനുണ്ണി, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിന്‍ എന്നിവരാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

Keywords: News, Kasaragod, Kerala, Drugs, Vidyanagar, Police, MDMA, Arrest, Court, MDMA seized from youth.
< !- START disable copy paste -->

Post a Comment