Join Whatsapp Group. Join now!
Aster MIMS 25/06/2023

Soldier Killed | 'മണിപുരില്‍ ആയുധധാരികളായ അക്രമികള്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി'

തലയില്‍ വെടിയേറ്റ നിലയില്‍ മൃതദേഹം Manipur News, Imphal News, Khuningthek News, Indian, Army, Soldier, Abducted, Killed
ഇംഫാല്‍: (www.kasargodvartha.com) മണിപുരില്‍ ഒരു സൈനികന്റെ മൃതദേഹം ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തേക് ഗ്രാമത്തില്‍നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കരസേനാ ജവാനായ സെര്‍റ്റോ താങ്താങ് കോമാണ് മരിച്ചത്. മണിപുരിലെ കാങ്‌പോക്പി ജില്ലയിലെ ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ പ്ലറ്റൂണിലെ അംഗമാണ് ഇദ്ദേഹം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇംഫാല്‍ വെസ്റ്റിലെ തരുങ്ങില്‍ നിന്നുള്ള സെര്‍റ്റോ ലീവിലായിരുന്നു. അവധിക്ക് വീട്ടിലെത്തിയ സൈനികനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍നിന്നും ശനിയാഴ്ചയാണ് (16.09.2023) ആയുധധാരികള്‍ സൈനികനെ തട്ടിക്കൊണ്ടുപോയത്.

രാവിലെ 10 മണിയോടെ മൂന്ന് ആയുധധാരികളായ അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി, 10 വയസുള്ള മകന്റ മുന്നില്‍ നിന്നാണ് സെര്‍തോയെ തലയ്ക്ക് തോക്കു ചൂണ്ടി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയത്. ഞായറാഴ്ച (17.09.2023) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരനാണ് സൈനികന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. തലയില്‍ വെടിയേറ്റ മുറിവുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.




Keywords: News, National, National-News, Top-Headlines, Crime, Malayalam-News, Manipur News, Imphal News, Khuningthek News, Indian, Army, Soldier, Abducted, Killed, Manipur: Indian Army soldier abducted and killed. 

Post a Comment