മംഗളൂരില്‍ വിതരണത്തിന് എത്തിക്കുന്ന പ്രധാനി എന്ന് സംശയിക്കുന്ന നൈജീരിയന്‍ യുവതിയെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് ബംഗളൂരിൽ അറസ്റ്റ് ചെയ്തു. അദെവോലെ അഡെതുഡു ആനു എന്ന റെജിന സാറ ആയിശയാണ്(33) അറസ്റ്റിലായത്. 400 ഗ്രാം എംഡിഎംഎ, ഐഫോണ്‍, 2910 രൂപ എന്നിങ്ങനെ 20.52 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു.
ഇവര്‍ മംഗളൂരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. ഉള്ളാള്‍, സൈബര്‍ എകണോമിക്‌സ് നാര്‍കോടിക് (സിഇഎന്‍), മംഗളൂരു നോര്‍ത്, കങ്കനാടി, കൊണാജെ, സൂറത് കൽ എന്നിവിടങ്ങളിലാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്.
വിദ്യാഭ്യാസ വിസയില്‍ എത്തി പഠന ശേഷം നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അറസ്റ്റിലായ യുവതി.
Keywords: National News, Malayalam News, Mangalore, Mangalore News, Karnataka News, Crime, Crime News, Drugs, Nigerian Woman Arrested in Mangalore, MDMA, Mangalore: Nigerian woman drug kingpin arrested for supplying MDMA to peddlers.
< !- START disable copy paste -->