Join Whatsapp Group. Join now!
Aster MIMS 10/10/2023

Seized | വില്‍പനക്കാരന്റെ വീട്ടില്‍ റെയ്ഡ്; മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ശേഖരം പിടികൂടി

യുവാവിനെ അറസ്റ്റ് ചെയ്തു Arrested, MDMA, Crime, കാസറഗോഡ് വാര്‍ത്തകള്‍
വലിയപറമ്പ്: (www.kasargodvartha.com) വില്‍പനക്കാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ശേഖരം പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. യുവാവിനെ അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി കെ അംജിത്തിനെ (33) യാണ് നീലേശ്വരം റേന്‍ജ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീറും സംഘവും അറസ്റ്റ് ചെയ്തത്.
                              
MDMA Seized

'രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 11 മണിയോടെ യുവാവ് താമസിക്കുന്ന വീടിന്റെ മുകളിലുള്ള കിടപ്പ് മുറിയില്‍ നിന്നാണ് 2.5 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ടൂറിസ്റ്റ് കേന്ദ്രമായ മാവിലാക്കടപ്പുറം പുലിമുട്ട് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മയക്കുമരുന്ന് വില്‍പന. അഞ്ച് മണിക്കൂറോളം വീട് പരിശോധിച്ചപ്പോഴാണ് എക്‌സൈസ് സംഘത്തിന് എംഡിഎംഎ ശേഖരം കണ്ടെത്താനായത്', അധികൃതര്‍ പറഞ്ഞു.
    
MDMA

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സതീശന്‍ നാലുപുരയ്ക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസാദ്, മനീഷ് കുമാര്‍, സുധീര്‍ പാറമേല്‍, ഹസ്‌റത് അലി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സരിത, ഡ്രൈവര്‍ രാജീവന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Arrested, MDMA, Crime, Kerala News, Kasaragod News, Malayalam News, Crime News, Drugs, Man nabbed with MDMA.
< !- START disable copy paste -->

Post a Comment