Arrested | മരുന്ന് വാങ്ങാനെന്ന വ്യാജേന ആയുര്‍വേദ മരുന്ന് കടയില്‍ എത്തി വയോധികയുടെ മാല കവര്‍ന്നുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍
Sep 22, 2023, 19:07 IST
ബേഡകം: (www.kasargodavratha.com) ആയുര്‍വേദ മരുന്ന് കടയില്‍ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി ഉടമയുടെ ഭാര്യയുടെ മൂന്ന് പവന്റെ മാല കവര്‍ന്നുവെന്ന കേസില്‍ മോഷ്ടാവ് അറസ്റ്റില്‍. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ മാലിക്കി(26) നെയാണ് ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്റെ നേതൃത്വത്തില്‍ എസ് ഐമാരായ എം ഗംഗാധരന്‍, അരവിന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച് 26 നാണ് ബേഡകം പടുപ്പിലെ ആയൂര്‍വേദ മരുന്ന് കടയില്‍ നിന്നും ഉടമയുടെ ഭാര്യ തങ്കമ്മ (65)യുടെ കഴുത്തില്‍ നിന്നും മൂന്ന് പവന്റെ മാല പ്രതി പൊട്ടിച്ചെടുത്ത് ബൈകില്‍ രക്ഷപ്പെട്ടത്. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രദേശത്തെ സി സി ടി വി കാമറയില്‍ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു.
ഇതിനിടെ ഇയാളുടെ കൂട്ടാളികളായ രണ്ടുപേര്‍ ഹൊസ് ദുര്‍ഗ് പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. ഇതോടെയാണ് ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Man Held For Snatching Gold Chain, Kasaragod, News, Arrested, Snatching Gold Chain, Police, Complaint, Probe, Remand, CCTV, Kerala News.