Died | ആശുപത്രിയിലേക്ക് പോവുന്നുവെന്ന് പറഞ്ഞ് പുറപ്പെട്ട ഗൃഹനാഥൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ
Sep 21, 2023, 15:19 IST
കുമ്പള: (www.kasargodvartha.com) ആശുപത്രിയിലേക്ക് പോവുന്നുവെന്ന് പറഞ്ഞ് പുറപ്പെട്ട ഗൃഹനാഥനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സക്ലേഷ്പൂരിലെ രാജു (72) ആണ് മരിച്ചത്. മംഗ്ളുറു വെൻലോക് ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.
കുമ്പള മൊഗ്രാൽ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കീശയിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ നിന്ന് ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് മകനും മറ്റ് കുടുംബാംഗങ്ങളും കുമ്പളയിൽ എത്തിയിട്ടുണ്ട്.
വെൻലോക് ആശുപത്രിയിലേക്ക് പുറപ്പെട്ട രാജു എന്തിനാണ് കാസർകോട് ഭാഗറ്റത്തേക്ക് വന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഭാര്യ: ലക്ഷ്മി. മക്കൾ: കുമാർ, മഞ്ജുള, സുമതി. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Keywords: News, Kumbala, Kasaragod, Kerala, Died, Obitaury, Karnataka, Sakaleshpur, Man dies after falling off train.
< !- START disable copy paste -->