മൂന്ന് ദിവസം മുന്‍പ് റിയാദിലെ താമസസ്ഥലത്തെ അടുക്കളയില്‍നിന്ന് പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് തീപിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി റിയാദ് എക്സിറ്റ് ആറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുന്‍പാണ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.
പാചകത്തിനിടെ ജോലി ആവശ്യാര്‍ഥം പെട്ടെന്ന് വിളി വന്നപ്പോള്‍ പുറത്തുപോയതാണ് ഗ്യാസ് സിലിന്‍ഡര്‍ തുറന്നത് ഓര്‍ക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി റൂമിനുള്ളില്‍ ലൈറ്റിട്ടപ്പോള്‍ തീയാളി പിടിക്കുകയായിരുന്നുവെന്നാണ് വിവരം.
കുന്നുമ്മല്‍ അബ്ദുല്ലയുടെയും പൊയിലന്‍ ആഇശയുടെയും മകനാണ്. ഭാര്യ: ആസ്യ. മക്കള്‍: ആലിയ മെഹ്വിഷ്, അസ്ബ മെഹക്. സഹോദരങ്ങള്‍: ഫുളൈല്‍, ഫൈസല്‍, നൗഫല്‍, ഹാഫിള, അനസ്.

Keywords: Malayali youth died of burn injuries in Riyadh, Kannur, News, Accidental Death, Obituary, Hospital, Treatment, Malayali Youth, Gas Cylinder, World News.