Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | കണ്ണൂര്‍ സ്വദേശിനിയായ ഐടി പ്രൊഫഷനല്‍ ബംഗ്ലൂരിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

ഓഫിസില്‍ നിന്നും പോയത് അസുഖമെന്ന് പറഞ്ഞ് Found Dead, IT Professional, Malayali, Dead Body, Kerala News
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ സ്വദേശിനിയായ ഐടി പ്രൊഫഷനലിനെ ബംഗ്ലൂരിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഓഫിസില്‍ നിന്ന് അസുഖമെന്ന് പറഞ്ഞ് പോയ യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാ മുറിയിലെ നാരായണി നിവാസില്‍ കെവി അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യയെ (24) യാണ് വെള്ളിയാഴ്ച വൈകിട്ടോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Malayali IT Woman Found Dead in Bangalore, Kannur, News, Found Dead, IT Professional, Malayali, Dead Body, Sister, Nova, Nivedya, Kerala News

ബംഗ്ലൂറില്‍ ഐടി കംപനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് വൈകിട്ടോടെ മടങ്ങിയതായിരുന്നു. ഇതിനു ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗ്ലൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. നോവയാണ് മരിച്ച  നിവേദ്യയുടെ സഹോദരി.

Keywords: Malayali IT Woman Found Dead in Bangalore, Kannur, News, Found Dead, IT Professional, Malayali, Dead Body, Sister, Nova, Nivedya, Kerala News.

Post a Comment