Join Whatsapp Group. Join now!
Aster MIMS 25/06/2023

Madaneeyam | മദനീയം 3-ാം വാര്‍ഷിക മഹാ സംഗമം സെപ്റ്റംബര്‍ 7ന് മുഹിമ്മാതില്‍; വിപുലമായ സൗകര്യങ്ങള്‍

പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും Madaneeyam, Latheef Saqafi Kanthapuram, Muhimmath, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസര്‍കോട്: (www.kasargodvartha.com) അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ദിവസവും ഓണ്‍ലൈന്‍ വഴി നടത്തി വരുന്ന ആത്മീയ പ്രഭാഷണ പരിപാടിയുടെ മൂന്നാമത് വാര്‍ഷിക മഹാ സംഗമം ഈ മാസം ഏഴിന് (വ്യാഴാഴ്ച) പുത്തിഗെ മുഹിമ്മാത് കാംപസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരവധി വിശ്വാസികള്‍ സംഗമിക്കുന്ന ആത്മീയ മജ്‌ലിസിന് വിപുലമായ സൗകര്യങ്ങളാണ് മുഹിമ്മാതില്‍ ഒരുക്കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ സംഘടിപ്പിച്ച് വിശ്വാസികളെത്തും.
             
Madaneeyam, Latheef Saqafi Kanthapuram, Muhimmath, Malayalam News, Kerala News, Kasaragod News, Madaneeyam 3rd Annual programme on 7th September at Muhimmath.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാമില്‍ സിയാറതിന് സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. 9.30 ന് പ്രമുഖ വ്യവസായി ഇനായത്ത് അലി മുല്‍ക്കി പതാക ഉയര്‍ത്തും.
വൈകിട്ട് 4.30ന് ബുര്‍ദ മജ്‌ലിസ് നടക്കും. 5.15നാണ് മദനീയം ആത്മീയ മജ്‌ലിസ് തുടങ്ങുന്നത്. മുഹിമ്മാത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മുതല്‍ സ്വലാത് മജ്‌ലിസ് നടക്കും. 8.30ന് കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യക്ഷന്‍ പോരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. രാത്രി 10ന് സമാപന സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍ സമാപന കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും . അന്നദാനത്തോടെ പരിപാടി സമാപിക്കും.

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി ചൂരി, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശാഫി തങ്ങള്‍ ബാഅലവി വളപട്ടണം, സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, വൈ എം അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, അബ്ദുര്‍ റശീദ് സഅദി പൂങ്ങോട്, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബൂബകര്‍ കാമില്‍ സഖാഫി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

കോവിഡ് കാലത്ത് വീടുകളില്‍ ഒതുങ്ങേണ്ടി വന്ന കുടുംബിനികള്‍ക്കും മറ്റും വിജ്ഞാന സമ്പാദനത്തിനുള്ള അവസരവും ആത്മീയമായ ഉണര്‍വും നല്‍കുകയെന്ന ഉദ്ദേശത്തോടെ തുടങ്ങിയ പരിപാടി ജനങ്ങളുടെ ആവശ്യം പരിഗണിച്ച് തുടരുകയായിരുന്നു. മുഹിമ്മാത് വേദിയില്‍ നടക്കുന്ന പരിപാടിയിലൂടെ തുടര്‍ച്ചയായ 1125 ദിവസമാണ് പിന്നിടുന്നത്. ആത്മീയ വേദിയെന്നതിന് പുറമെ വലിയ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്മയാണ് മദനീയം. കോഴിക്കോട് മര്‍കസ് കേന്ദ്രീകരിച്ചു മാത്രം 20 കോടിയിലേറെ രൂപയുടെ ജീവകാരുണ്യ സംരംഭങ്ങള്‍ മദനീയം വഴി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇതിനകം 111 വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചു നല്‍കിയതിനു പുറമെ ധാരാളം വീടുകളുടെ പണി പുരോഗമിക്കുന്നു. കോഴിക്കോട് മര്‍കസിനു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ വികസനത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനുമായി ഏഴ് കോടിയിലേറെ രൂപ ഇതിനകം മദനീയം വേദിയിലൂടെ സമാഹരിച്ച് കൈമാറിയിട്ടുണ്ട്. മുഹിമ്മാതിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ മുന്നേറ്റങ്ങളില്‍ മദനീയം കൂട്ടായ്മയുടെ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ചാണ് മൂന്നാം വാര്‍ഷിക പരിപാടി മുഹിമ്മാതില്‍ സംഘടിപ്പിക്കുന്നത്.

മുഹിമ്മാത് നഗറില്‍ ആയിരത്തിലേറെ വാഹനങ്ങള്‍ക്കുള്ള പാര്‍കിംഗ് സൗകര്യം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള വിപുലമായ സൗകര്യം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, വൈ എം അബ്ദുര്‍ റഹ്മാന്‍ അഹ്സനി, മൂസ സഖാഫി കളത്തൂര്‍, ഹാജി അമീറലി ചൂരി എന്നിവര്‍ സംബന്ധിച്ചു.

Keywords: Madaneeyam, Latheef Saqafi Kanthapuram, Muhimmath, Malayalam News, Kerala News, Kasaragod News, Madaneeyam 3rd Annual programme on 7th September at Muhimmath.
< !- START disable copy paste -->

Post a Comment