Join Whatsapp Group. Join now!
Aster MIMS 25/06/2023

Footpath | കുമ്പള ടൗൺ സൗന്ദര്യവൽകരണ പദ്ധതി: നടപ്പാത നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതായി ആക്ഷേപം; പ്രതിഷേധം ശക്തം

ബസ് സ്റ്റാൻഡ് നിർമാണത്തിലും അനിശ്ചിതത്വം Kumbla Town, Beautification Project, Kumbla, Malayalam News, കാസറഗോഡ് വാർത്തകൾ
കുമ്പള: (www.kasargodvartha.com) ടൗണിലെ ബസ് സ്റ്റാൻഡ് - ഷോപിംഗ് കോംപ്ലക്സ് നിർമാണത്തിൽ അനിശ്ചിതത്വം നിലനിൽക്കെ തന്നെ കുമ്പള -മുള്ളേരിയ കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ടൗൺ സൗന്ദര്യവൽകരണ പദ്ധതിയിൽ ഉൾപെടുത്തി നിർമിച്ച് കൊണ്ടിരുന്ന കൈവരികൾ അടക്കമുള്ള നടപ്പാത നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതായി ആക്ഷേപം.

News, Kumbala, Kasaragod, Kerala, Kumbla Town, Beautification Project, Kumbla Town beautification project: Footpath construction in halfway.

കെഎസ്ടിപി റോഡും, അതിന്റെ ഭാഗമായി ടൗണുകൾ കേന്ദ്രീകരിച്ച് നിർമിക്കുന്ന സൗന്ദര്യവൽകരണ പദ്ധതികളിലും തുടക്കം മുതലേ ക്രമക്കേടുകളും, അപാകതകളും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. വിജിലൻസ് അന്വേഷണങ്ങളും നടന്നു. ഇതേ തുടർന്ന് മാസങ്ങളോളം റോഡ് പണി നിർത്തിവെക്കേണ്ടതായും വന്നു. എന്നിട്ടും ആർഡിഎസ് പ്രൊജക്ട്സ്‌ നിർമാണ കംപനി അധികൃതർ മെല്ലെപ്പോക്കിൽ തന്നെയാണെന്നാണ് ആക്ഷേപം.

158 കോടി രൂപ ചിലവിട്ട് രാജ്യാന്തര നിലവാരത്തിൽ 29 കിലോമീറ്റർ റോഡ് നിർമാണത്തിനാണ് നേരത്തെ അനുമതി ലഭിച്ചിരുന്നത്. എന്നാൽ റോഡ് നിർമാണത്തോടൊപ്പം ടൗണുകൾ കേന്ദ്രീകരിച്ച് സൗന്ദര്യവൽകരണ പദ്ധതി കൂടി വേണമെന്ന് ഗ്രാമപഞ്ചായതുകൾ ആവശ്യപ്പെട്ടതോടെയാണ് നിർമാണ സമയത്ത് തടസം നേരിട്ടത്. നിർമാണ കംപനി കെഎസ്ടിപിക്ക് പുതിയ പ്രപോസൽ സമർപിച്ച് പദ്ധതികളിൽ മാറ്റം വരുത്തി അംഗീകാരം നേടിയതിനുശേഷമാണ് പിന്നീട് നിർമാണം തുടങ്ങിയത്.

മുള്ളേരിയ അടക്കമുള്ള ടൗണുകളിലും നടപ്പാത നിർമാണത്തിൽ അപാകത ചൂണ്ടിക്കാട്ടി പ്രദേശവാസികളും വ്യാപാരികളും രംഗത്ത് വന്നിട്ടുമുണ്ട്. റോഡിന്റെ വീതി കൂട്ടിയ ശേഷമാണ് കുമ്പളയിൽ ഇരുവശത്തും കൈവരികൾ അടങ്ങിയ നടപ്പാത നിർമാണ ജോലികൾ ആരംഭിച്ചത്. എന്നാൽ നിർമാണത്തിന്റെ 10% പോലും ഇതുവരെ ആയിട്ടുമില്ല. കൈവരിക്കാവശ്യമായ സാമഗ്രികകൾ ടൗണിൽ ഉപേക്ഷിച്ച നിലയിലാണ്.

കുമ്പളയിൽ സൗന്ദര്യവൽകരണ പദ്ധതിയുമായി ബന്ധപ്പെട്ട് കരാർ കംപനി അധികൃതരുമായി ഗ്രാമപഞ്ചായത് ഭരണസമിതിയും, മഞ്ചേശ്വരം എംഎൽഎയും നിരന്തരമായി ചർച നടത്തിയിരുന്നു. ആവശ്യത്തോട് മുഖം തിരിച്ചതിനാൽ നിർമാണ ജോലികൾ തടയുന്നത് ഉൾപെടെയുള്ള സമരങ്ങളും കുമ്പളയിൽ സംഘടിപ്പിച്ചിരുന്നു. റോഡ് നിർമാണം പൊലീസ് സ്റ്റേഷൻ വരെ നീട്ടുക, കൈവരികളോട് കൂടിയുള്ള നടപ്പാത നിർമിക്കുക, ഡിവൈഡറിൽ ചെടികൾ വച്ച് പിടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു പഞ്ചായത് ഭരണസമിതി മുന്നോട്ടുവച്ചത്. ഇത് പിന്നീട് നിർമാണ കംപനി അധികൃതർ അംഗീകരിക്കുകയും ചെയ്തു. ഈ നിർമാണത്തിലെ മെല്ലെപ്പോക്കിലാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.

News, Kumbala, Kasaragod, Kerala, Kumbla Town, Beautification Project, Kumbla Town beautification project: Footpath construction in halfway.

അതിനിടെ കുമ്പള- ബസ് സ്റ്റാൻഡ് ഷോപിംഗ് കോംപ്ലക്സിനായുള്ള മണ്ണ് പരിശോധന നടന്നിട്ട് പോലും നിർമാണത്തിൽ അനിശ്ചിതത്വം തുടരുന്നതിൽ വ്യാപാരികൾ പ്രതിഷേധത്തിലാണ്. കെഎസ്ഇബി റോഡ് നിർമാണം പൂർത്തിയായ സാഹചര്യത്തിൽ ബസ് സ്റ്റാൻഡ് നിർമാണത്തിലെ അനശ്ചിതത്വം നീക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Keywords: News, Kumbala, Kasaragod, Kerala, Kumbla Town, Beautification Project, Kumbla Town beautification project: Footpath construction in halfway.
< !- START disable copy paste -->

Post a Comment