കുമ്പള: (KasargodVartha) നഗരത്തില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാനെത്തിയ ഭര്‍തൃമതിയായ യുവതിയെ പിന്‍തുടര്‍ന്ന് ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിന് അറസ്റ്റ് നോടീസ് നല്‍കി.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദീഖിനാണ് (38) എസ്‌ഐ വി കെ അനീഷ് പിടികൂടി അറസ്റ്റ് നോടീസ് നല്‍കി വിട്ടയച്ചത്. ബുധനാഴ്ച വൈകിട്ട് കുമ്പള ടൗണിലായിരുന്നു സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഭര്‍തൃമതിയായ 30 കാരിയെയാണ് ഇയാള്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയത്.
മൊബൈല്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടായിരുന്നു പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതെന്നും ഇത് അസഹനീയമായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Police-News, Kumbla News, Kasargod News, Arrest Notice, Young Man, Disturbed, Woman, Kumbla: Arrest notice issued to young man who disturbed young woman.