Join Whatsapp Group. Join now!
Aster MIMS 25/06/2023

KSEB | കെഎസ്ഇബി ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി; പിന്നാലെ 16 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതായി പരാതി; വകുപ്പുതല അന്വേഷണം

ഇരുട്ടിലായത് നാലായിരത്തോളം ഉപഭോക്താക്കള്‍ Idukki News, Peerumedu News, KSEB, Employees, Holiday, Power Supply, Interrupted

ഇടുക്കി: (www.kasargodvartha.com) പീരുമേട്ടില്‍ കെഎസ്ഇബി ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയതിന് പിന്നാലെ 16 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതായി പരാതി. പീരുമേട് ഫീഡറിന്റെ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് കഴിഞ്ഞ വെള്ളിയാഴ്ച മണിക്കൂറുകളോളം ഇരുട്ടിലായത്. 

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട താലൂക് ഓഫീസ്, താലൂക് ആശുപത്രി, സബ് ജയില്‍, പൊലീസ് സ്റ്റേഷന്‍ ഉള്‍പെടെയാണ് മണിക്കൂറുകളോളം ഇരുട്ടിലായത്. വിനോദസഞ്ചാരികളും വലഞ്ഞു. തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് പോത്തുപാറയിലുള്ള സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ എല്ലാവരും ടൂര്‍ പോയി എന്നായിരുന്നു മറുപടി.

വെള്ളിയാഴ്ച രാത്രി വനിത സബ് എന്‍ജീനിയറുടെയും, പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എന്‍ജീനിയറുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ലൈനിലെ തകരാര്‍ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ 10 മണിക്കാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

14 ജീവനക്കാരാണ് അവധിയെടുത്ത് ഇതര സംസ്ഥാനത്തേക്ക് വിനോദയാത്ര പോയതെന്നും അതും കെഎസ്ഇ ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണെന്നും പരാതിയുണ്ട്. സംഭവത്തില്‍ കെഎസ്ഇബി വകുപ്പുതല അന്വേഷണം ആരംഭിച്ചു. പീരുമേട് അസിസ്റ്റന്റ് എക്സിക്യൂടീവ് എന്‍ജിനീയറോട് റിപോര്‍ട് സമര്‍പിക്കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.

News, Kerala, Kerala-News, Idukki-News, Malayalam-News, Idukki News, Peerumedu News, KSEB, Employees, Holiday, Power Supply, Interrupted, KSEB employees went for holiday, Power supply interrupted approx 16 hours.


Keywords: News, Kerala, Kerala-News, Idukki-News, Malayalam-News, Idukki News, Peerumedu News, KSEB, Employees, Holiday, Power Supply, Interrupted, KSEB employees went for holiday, Power supply interrupted approx 16 hours.

 




Post a Comment