city-gold-ad-for-blogger

Festival | കെആര്‍എസ്എംഎ കാസര്‍കോട് ജില്ലാ വിജയോത്സവവും അവാര്‍ഡ് ദാനവും സെപ്റ്റംബര്‍ 16ന് പുത്തിഗെ മുഹിമ്മാത് സ്‌കൂളില്‍

കാസര്‍കോട്: (www.kasargodvartha.com) കേരളത്തിലെ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂള്‍ മാനജ്‌മെന്റ് അസോസിയേഷന്റെ കാസര്‍കോട് ജില്ലാ വിജയോത്സവം സെപ്റ്റംബര്‍ 16ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ പുത്തിഗെ മുഹിമ്മാത് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളിലെയും, അധ്യാപനത്തിലും സാമൂഹ്യ സേവന മേഖലകളിലും മികവ് പുലര്‍ത്തുന്ന അണ്‍ എയ്ഡഡ് മേഖലയിലെ 20 അധ്യാപകരെയും സംഗമത്തില്‍ ആദരിക്കും.
      
Festival | കെആര്‍എസ്എംഎ കാസര്‍കോട് ജില്ലാ വിജയോത്സവവും അവാര്‍ഡ് ദാനവും സെപ്റ്റംബര്‍ 16ന് പുത്തിഗെ മുഹിമ്മാത് സ്‌കൂളില്‍

ജില്ലാ പ്രസിഡന്റ് സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിക്കും. കെആര്‍എസ്എംഎ സംസ്ഥാന പ്രസിഡണ്ട് രാഘവ ചേരാള്‍ ഉദ്ഘാടനം ചെയ്യും. മികവ് തെളിയിച്ച സ്‌കൂളുകളെയും അധ്യാപകരെയും മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫ് ആദരിക്കും. സംസ്ഥാന ജെനറല്‍ സെക്രടറി മുജീബ് പൂളക്കല്‍ വിഷയം അവതരിപ്പിക്കും. അധ്യാപനം മധുരം എന്ന വിഷയത്തില്‍ ബാലകൃഷ്ണന്‍ പെരിയ ക്ലാസെടുക്കും.

സംഗമത്തില്‍ കാസര്‍കോട് ഡിസിഇ എന്‍ നന്ദികേശന്‍, മുഹിമ്മാത് ജെനറല്‍ സെക്രടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെആര്‍എസ്എംഎ സംസ്ഥാന സെക്രടറി സജീവന്‍ എന്‍പി, ഡിഇഒ ദിനേഷ് വി തുടങ്ങിയവര്‍ അഥിതികളായിരിക്കും. പുത്തിഗെ ഗ്രാമപഞ്ചായത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ, അബര്‍ റഹ്‌മാന്‍ പാലാക്ഷ, നാരായണ നായ്ക്, ചന്ദ്രാവതി, ദേവസ്യ മാസ്റ്റര്‍, മൊയ്തീന്‍ കാമില്‍, സകീര്‍ മാസ്റ്റര്‍, മക്കാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ ജെനറല്‍ സെക്രടറി ബാലചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും അസിം ഉപമ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ എന്‍ ബാലചന്ദ്രന്‍, മൊയ്തീന്‍ കുഞ്ഞി കാമില്‍, പി മണി, മധു പുലരി, ഇ വിഷ്ണു രാജ് എന്നിവര്‍ സംബന്ധിച്ചു.

Keywords: KRSMA, Puthige, Muhimmath School, Malayalam News, Kerala News, Kasaragod News, Press Meet, KRSMA Kasaragod District Victory Festival and Award Ceremony,  Puthige Muhimmat School, KRSMA Kasaragod District Victory Festival and Award Ceremony on 16th September at Puthige Muhimmat School.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia