Join Whatsapp Group. Join now!
Aster MIMS 25/06/2023

Rain | ബംഗാള്‍ ഉള്‍കടലില്‍ 2 ചക്രവാതച്ചുഴി: കൊടുംചൂടില്‍നിന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

കേരളത്തില്‍ കാലവര്‍ഷം തിരിച്ചുവരുന്നു Rain, Kerala Rain, Kerala News, Weather, Drought, Alerts

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ഞായറാഴ്ച (03.09.2023) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഞായറാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. 

തിങ്കളാഴ്ച(04.09.2023)യോടെ മഴ കൂടുതല്‍ കനക്കും. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച ആലപ്പുഴയില്‍ ഓറന്‍ജ് ജാഗ്രതയാണ്. അതേസമയം, മധ്യ തെക്കന്‍ കേരളത്തില്‍ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പലയിടത്തും ഇടിമിന്നലോടുകൂടിയ മഴ രൂപപ്പെട്ടു. 

ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് എന്നാണ് കഴിഞ്ഞ മാസത്തെ കാലാവസ്ഥാ വിദഗ്ധര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ കാലവര്‍ഷത്തിന്റെ കലാശക്കൊട്ടെന്ന നിലയ്ക്ക് സെപ്തംബര്‍ തുടക്കത്തില്‍ തന്നെ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 

ബംഗാള്‍ ഉള്‍കടലില്‍ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മഴ. നിലവില്‍ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറും. ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ സാധ്യത കാണുന്നു. 

തുടക്കത്തില്‍ മധ്യ തെക്കന്‍ കേരളത്തില്‍ ശക്തമാകുന്ന മഴ ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാതയ്ക്ക് അനുസരിച്ചു വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കാന്‍ സാധ്യതയെന്നാണ് പ്രാഥമിക സൂചന. ചിലയിടങ്ങളില്‍ ശക്തമായ/അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി മുന്നറിയിപ്പുണ്ട്. 

നിര്‍ജീവമായിരുന്ന അറബിക്കടലും ബംഗാള്‍ ഉള്‍കടലും സജീവമാകാന്‍ തുടങ്ങുന്നതും ഒപ്പം ആഗോള മഴപ്പാത്തി (MJO) പ്രതിഭാസവും വരും ദിവസങ്ങളില്‍ അനുകൂലമായി വരുന്നത്തോടെ കേരള തീരത്ത് കാലവര്‍ഷകാറ്റ് പതിയെ ശക്തമാകുന്നതിന്റെ ഭാഗമായാണ് മഴ സജീവമാകുന്നത്. വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

News, Kerala, Kerala-News, Top-Headlines, Weather-News, Weather, Rain, Kerala Rain, Kerala News, Weather, Drought, Alerts, Kerala: Rain alerts for next five days.


Keywords: News, Kerala, Kerala-News, Top-Headlines, Weather-News, Weather, Rain, Kerala Rain, Kerala News, Weather, Drought, Alerts, Kerala: Rain alerts for next five days.   



Post a Comment