Join Whatsapp Group. Join now!
Aster MIMS 25/06/2023

Football | പെൺകുട്ടികളുടെ ദേശീയ ജൂനിയർ ഫുട്ബോള്‍ ചാംപ്യൻഷിപിനുള്ള കേരള ടീമിന്റെ ഫിസിയോയായി തിരഞ്ഞെടുക്കപ്പെട്ട് കാസർകോട് സ്വദേശിനി; അഭിമാനമായി റുഖിയ രിഫാന കട്ടക്കാൽ

21ന് ഒഡീഷയ്‌ക്കെതിരെയാണ് ആദ്യ മത്സരം Football, Sports, National Junior Championship, Physio, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഒഡീഷയില്‍ ഈ മാസം 20 മുതല്‍ നടക്കുന്ന ദേശീയ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ ചാംപ്യൻഷിപിന്റെ ഫിസിയോയായി തിരഞ്ഞെടുക്കപ്പെട്ട് അഭിമാനമായി കാസർകോട് സ്വദേശിനി റുഖിയ രിഫാന. മേൽപറമ്പ് കട്ടക്കാലിലെ മുഹമ്മദ് റാഫി - സറീന ദമ്പതികളുടെ മകളാണ്.

News, Kasaragod, Kerala, Football, Sports, National Junior Championship, Physio, Kerala Girls Football Team Announced for National Junior Championship.

നേരത്തെ, കാലികറ്റ് സർവകലാശാല മൈതാനത്ത് നടന്ന സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ചാംപ്യന്‍ഷിപിലും കാസർകോട് നടക്കാവ് നടന്ന ജൂനിയർ ചാംപ്യന്‍ഷിപിലും കാസർകോട് ജില്ലാ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇരുടീമിനും വേണ്ടി കാഴ്ചവച്ച മികച്ച പ്രകടനമാണ് രിഫാനയ്ക്ക് ദേശീയ ടൂർണമെന്റിലേക്ക് വഴിതുറന്നത്.

മംഗ്ളുറു കാനചൂർ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസിൽ നിന്നാണ് രിഫാന ബാചിലർ ഓഫ് ഫിസിയോതെറാപി (BPT) പൂർത്തിയാക്കിയത്. സർടിഫൈഡ് തെറാപിസ്റ്റ് കൂടിയാണ് ഈ മിടുക്കി. ഇത്തരമൊരു ഉത്തരവാദിത്തം ഏൽപിച്ചതിൽ സന്തോഷമുണ്ടെന്നും ടീമിനായി മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും രിഫാന കാസർകോട് വാർത്തയോട് പറഞ്ഞു. 21ന് ഒഡീഷയ്‌ക്കെതിരെയാണ് ആദ്യ മത്സരം. ഗ്രൂപ് ഘട്ടത്തിൽ 23ന് ഗുജറാതിനെയും 25ന് അരുണാചൽ പ്രദേശിനെയും നേരിടും.

News, Kasaragod, Kerala, Football, Sports, National Junior Championship, Physio, Kerala Girls Football Team Announced for National Junior Championship.

കാസർകോട് സ്വദേശിനി അഹാന വെങ്ങാട്ടും ഫുട്‍ബോൾ തട്ടാനായി മൈതാനത്തുണ്ടാവും. ടീമിന്റെ സ്ട്രൈകറായ അഹാനയിൽ കേരളം വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. കേരളത്തിന്റെ ടീം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത് കണ്ണൂർ സ്വദേശിനിയായ മിഡ്ഫീൽഡർ ജിഷ്ണയാണ്. ടീം: ഗോൾകീപ്പർമാർ: മിൻഹ കെപി (പാലക്കാട്), അനന്യ എംകെ (കണ്ണൂർ), മരിയ ലീമ (എറണാകുളം). ഡിഫൻഡർമാർ: സ്നിജിന വി കെ, കീർത്തി സുരേഷ്, ലക്ഷ്മി പ്രിയ കെ ആർ (കണ്ണൂർ), ലെഗിയ ദാസ് (എറണാകുളം), സാന്ദ്ര കെ എസ് (പാലക്കാട്), ബിയ ബൈജു, ആർദ്ര വി എസ് (തൃശൂർ). മിഡ്ഫീൽഡർമാർ: കരോലിൻ തെരേസ ജോസ്, ഭാഗ്യ വിനോദ്, സെറാ മേരി തോമസ്, അഞ്ജന രാജേഷ്, സൂര്യാനന്ദ എൻ (എറണാകുളം), അബ്സി എബി ഐസക്ക് (ആലപ്പുഴ), ദിയ ഗിരിജൻ (തൃശൂർ). സ്‌ട്രൈകേഴ്‌സ്: അഹാന വെങ്ങാട്ട് (കാസർകോട്), അഖില ബിഎൽ, നേഹ ഷാജി (കണ്ണൂർ), അലീന അശ്റഫ് സി (മലപ്പുറം). രാജേഷ് ആർ ആണ് ടീമിന്റെ പരിശീലകൻ. ഡോ. ജീന ടി സി (എറണാകുളം) അസി.കോച്. റുഖിയ രിഫാന (കാസർകോട്) - ടീം ഫിസിയോ.

Keywords: News, Kasaragod, Kerala, Football, Sports, National Junior Championship, Physio, Kerala Girls Football Team Announced for National Junior Championship.
< !- START disable copy paste -->

Post a Comment