മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കൊണ്ട് സംസാരിപ്പിക്കാൻ വേണ്ടിയാണ് ഇൻഡ്യ മുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വൈവിധ്യങ്ങളുടെ നാടായ ഇൻഡ്യയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് മോഡി സർകാർ നടത്തുന്നത്. വൈവിധ്യമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. എല്ലാ വിഭാഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന നാടാണ് ഇൻഡ്യ. ആരുടേയും തറവാട് സ്വത്തല്ല ഇൻഡ്യ. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് മോഡി സർകാർ നടത്തുന്നത്. ജങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനാണ് ശ്രമം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഇൻഡ്യയിൽ അപ്രസക്തമാണ്.
ഇൻഡ്യയുടെ പ്രസിഡന്റായിരുന്ന ഒരാളെയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ചത്. ഇത് അപൂർവ സംഭവമാണ്. ഇൻഡ്യയെ ഭാരതം എന്ന് മാത്രമാക്കി ജനങ്ങളിൽ അങ്കലാപ്പ് ഉണ്ടാക്കാനാണ് കേന്ദ്രസർകാരിന്റെ ശ്രമം. ഇതുവഴി നേട്ടം കൊയ്യാമെന്ന് അവർ കരുതുന്നു. സമാധാനത്തിന് വേണ്ടിയുള്ള ഒരു വാക്ക് മോദിയുടെ വായിൽ നിന്ന് ഉണ്ടാകുമോയെന്നും കെ സി വേണ്ടുഗോപാൽ ചോദിച്ചു.
രാഹുൽ ഗാന്ധിയാണ് മണിപ്പൂരിൽ ആദ്യം സന്ദർശിച്ച് സമാധാനത്തിന് തുടക്കം കുറിച്ചത്. കേരളത്തിലെ സിപിഎമിന് ബിജെപിക്കെതിരെ പോരാടണമെന്ന് ലക്ഷ്യമില്ല. ലാവ്‌ലിൻ കേസ് 40 ലധികം തവണ മാറ്റിവെച്ചതിന്റെ പ്രതുപകാരമായാണ് ബിജെപിക്കെതിരെ സിപിഎം ഒന്നും പറയാതിരിക്കുന്നത്. തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം എന്നിവയ്‌ക്കൊന്നും ഇൻഡ്യയിൽ പരിഹാരം ഉണ്ടാക്കാൻ മോഡി സർകാരിന് കഴിഞ്ഞിട്ടില്ല. ജനങ്ങൾ പൂർണ അസംതൃപ്‌തരാണെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ബിജെപിക്കുള്ള കനത്ത പ്രഹരമാണ് കേന്ദ്രത്തിലെ മോഡി സർകാരിനും കേരളത്തിലെ ബിജെപി സർകാരിനും ജനം ഉപതിരഞ്ഞെടുപ്പിലൂടെ നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയിൽ കോൺഗ്രസ് കെട്ടുറപ്പോടെ പ്രവർത്തിച്ചുവെന്ന് പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സി വേണ്ടുഗോപാൽ പറഞ്ഞു. എണ്ണയിട്ട യന്ത്രം പോലെയായിരുന്നു കോൺഗ്രസ് പ്രവർത്തിച്ചത്. കേരളത്തിലെ കോൺഗ്രസിന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കെട്ടുറപ്പുള്ള നിരയുണ്ട് എന്ന് തെളിയിക്കുന്നതാണ് പുതുപ്പള്ളി ഫലം. ജി 20 ഉച്ചകോടിയെ പ്രധാനമന്ത്രി തന്റെ പിആർ വർകിനുള്ള വേദിയാക്കി മാറ്റുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദേശകാര്യ മന്ത്രാലയത്തെ പ്രധാനമന്ത്രി ഇതിനായി ഉപയോഗിക്കുന്നു. സ്വന്തം പ്രശസ്തി വർധിപ്പിക്കാനുള്ള ഇടുങ്ങിയ ചിന്താഗതിയാണ് നരേന്ദ മോദി കാണിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Keywords: News, Kasaragod, Kerala, Congress, CPM, Puthuppally, Malayalam News, കേരള വാർത്തകൾ, KC Venugopal, KC Venugopal says India Front will win in 2024 Lok Sabha election.
< !- START disable copy paste -->