കാറോടിച്ച കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് ഭൂമിക വീട്ടില്‍ പ്രിയരഞ്ജന് (42) എതിരെ കാട്ടാക്കട പൊലീസ് കൊലക്കുറ്റം ചുമത്തി. കൊലപാതകമാണെന്ന കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണത്തിനു പിന്നാലെ സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തതോടെയാണു പൊലീസ് കൊലക്കുറ്റം ചുമത്തിയത്. കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പ്രിയരഞ്ജന്‍ ഓടിച്ച ഇലക്ട്രിക് കാറിടിച്ച് പുളിങ്കോട് 'അരുണോദയ'ത്തില്‍ എ അരുണ്‍കുമാറിന്റെ മകന്‍ ആദിശേഖര്‍ (15) ആണ് മരിച്ചത്. ഏപ്രിലില്‍ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ആദിശേഖറിനെ പ്രിയരഞ്ജന്‍ തടഞ്ഞുവച്ചു മര്‍ദിക്കാന്‍ ശ്രമിച്ചെന്ന അരുണ്‍കുമാറിന്റെ അടുത്ത ബന്ധുവായ ലതാകുമാരിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രിയരഞ്ജന്‍ കുടുംബത്തോടൊപ്പം നാടുവിട്ടതായാണു സൂചന. മൊബൈല്‍ ഫോണ്‍ സ്വിച്ഡ് ഓഫാണ്. ക്ഷേത്ര പരിസരത്തെ മൈതാനത്ത് ഫുട്‌ബോള്‍ കളിച്ച ശേഷം വീട്ടിലേക്കു മടങ്ങാന്‍ സൈകിള്‍ തിരിക്കുമ്പോഴാണു പാര്‍ക് ചെയ്തിരുന്ന കാര്‍ ആദിശേഖറിനെയും സൈകിളിനു പിന്നിലിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥി ആര്‍ നീരജിനെയും ഇടിക്കാന്‍ പാഞ്ഞടുത്തത്.
കാര്‍ വരുന്നതു കണ്ട നീരജ് ഉടന്‍ തന്നെ ക്ഷേത്രപരിസരത്തേക്കു ചാടി രക്ഷപ്പെട്ടു. ആദിശേഖറിനെ ഇടിച്ചു തെറിപ്പിച്ച കാര്‍ ശരീരത്തിന്റെ ഒരു ഭാഗത്തു കൂടി കയറിയിറങ്ങി. സംഭവത്തില്‍ അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പ്രിയരഞ്ജനെതിരെ ആദ്യം കേസ് എടുത്തത്. പിന്നീട് അത് മനഃപൂര്‍വമല്ലാത്ത നരഹത്യയായി മാറി.
മകനെ അപായപ്പെടുത്തുമെന്നു പ്രിയരഞ്ജന്‍ ഭീഷണി മുഴക്കിയിരുന്നതായി ആദിശേഖറിന്റെ അച്ഛന്‍ ആരോപിച്ചു. പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍ നാലാഞ്ചിറയിലാണു താമസിക്കുന്നത്. വിദേശത്തുള്ള ഭാര്യ വിവരം അറിഞ്ഞു നാട്ടില്‍ എത്തിയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വഞ്ചിയൂര്‍ ഗവ.എച് എസിലെ അധ്യാപകന്‍ അരുണ്‍കുമാറിന്റെയും സെക്രടേറിയറ്റ് ഉദ്യോഗസ്ഥ ഐ ബി ഷീബയുടെയും മകനാണ് ആദിശേഖര്‍.
ഒന്നര മാസം മുന്‍പ് പ്രിയരഞ്ജന്‍ ഉള്‍പെടുന്ന സംഘത്തെ ലഹരിമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയതായുള്ള വാര്‍ത്തകളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് പ്രിയരഞ്ജന്‍ തടിയൂരിയതായും വിവരം ലഭിച്ചിട്ടുണ്ട്.

Keywords: Kattakada: Murder charges against accused in car crash death of Std X student, Thiruvananthapuram, News, Murder Charges, Kattakkada Student Death, Police, CCTV, Drug Case, Missing, Allegation, Kerala News.