Join Whatsapp Group. Join now!
Aster MIMS 25/06/2023

Murder Case | റിയാസ് മൗലവി വധക്കേസ്; വാദം വീണ്ടും തുടങ്ങി

പുതിയ ജഡ്ജിന്റെ മുമ്പാകെയാണ് പരിഗണനയ്ക്ക് വന്നത് Kasargod News, Riyas Moulavi, Murder Case, Argument, Resumed
കാസര്‍കോട്: (www.kasargodvartha.com) പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന പ്രമാദമായ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ വീണ്ടും തുടങ്ങി.

നേരത്തെ പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗ വാദവും പൂര്‍ത്തിയായിരുന്നു. ഇതിനിടെ കേസില്‍ സ്‌പെഷ്യല്‍ പോസിക്യൂടര്‍ ആയിരുന്ന ബി അശോകന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കേസ് നടപടികള്‍ നടന്നിരുന്നില്ല. തുടര്‍ന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് സി കൃഷണകുമാര്‍ മാറി കെ കെ ബാലകൃഷ്ണന്‍ പുതിയ ജഡ്ജായി നിയമിതനാകുകയും ചെയ്തു.

പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗം ക്രോസ് വിസ്താരവും കഴിഞ്ഞ കേസില്‍ അഭിഭാഷകര്‍ തമ്മിലുള്ള അന്തിമ വാദങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിരുന്നു. പിന്നീടാണ് സ്‌പെഷ്യല്‍ പ്രോസിക്യൂടറുടെ മരണവും ജഡ്ജുമാരുടെ മാറ്റവും ഉണ്ടായത്.

കേസ് പുതിയ ജഡ്ജിന്റെ മുമ്പാകെയാണ് പരിഗണനയ്ക്ക് വന്നത്. കേസ് തുടക്കം മുതല്‍ കേള്‍ക്കേണ്ടത് കൊണ്ട് ആ നടപടികള്‍ നടന്നു വരികയാണ്. ഈ മാസം തന്നെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച തുടങ്ങിയ വാദം വ്യാഴാഴ്ചയും തുടര്‍ന്നു.

2017 മാര്‍ച് 20ന് അര്‍ധരാത്രിയിലാണ് കൃത്യം നടന്നത്. കേസില്‍ പ്രതികളായ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവര്‍ കേസില്‍ അറസ്റ്റിലായത് മുതല്‍ ജയിലിലാണ്. നീണ്ട ഇടവേളയ്ക്കുശേഷമാണ് അന്തിമവാദം ആരംഭിച്ചത്.

സ്‌പെഷ്യല്‍ പ്രോസിക്യൂടറായിരുന്ന ബി അശോകന്‍ അന്തരിച്ചതിന് പിന്നാലെ സ്‌പെഷ്യല്‍ പ്രോസിക്യൂടറായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച കോഴിക്കോട് സ്വദേശി ഷിജിത്തിനെ നിയമിച്ചതോടെയാണ് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ മുമ്പാകെ അന്തിമവാദം ആരംഭിച്ചത്.



Keywords: News, Kerala, Kerala-News, Kasaragod-News, Crime, Top-Headlines, Kasargod News, Riyas Moulavi, Murder Case, Argument, Resumed, Kasargod Riyas Moulavi murder case: Argument resumed. 

Post a Comment