Join Whatsapp Group. Join now!
Aster MIMS 25/06/2023

KP Valsaraj | പ്രശസ്ത ചിത്രകാരന്‍ കെ പി വത്സരാജ് അന്തരിച്ചു

ഭൗതികശരീരം രാവിലെ 11.30 മണിയോടെ കാനത്തൂരില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും Famous, Painter, KP Valsaraj, Passed Away, Death, Hospital, Funeral, Kanathur
കാസര്‍കോട്: (www.kasargodvartha.com) പ്രശസ്ത ചിത്രകാരന്‍ കെ പി വത്സരാജ് അന്തരിച്ചു. 58 വയസായിരുന്നു. കാനത്തൂര്‍ സ്വദേശിയാണ്. ബുധനാഴ്ച (13.09.2023) രാത്രി മംഗ്‌ളൂറിലെ ആശുപത്രിയില്‍വെച്ചാണ് മരണം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാജ്യത്തെ തന്നെ അറിയപ്പെടുന്ന ആധുനിക ചിത്രകാരന്മാരില്‍ ഒരാളാണ്.

ചിത്രകാരന്‍ കാനത്തൂരിലെ സി കെ നായരുടെയും കെ പി ശാരദ അമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: അശ്വതി, ആതിര. ചിത്രകാരന്‍ കെ പി ജ്യോതിചന്ദ്രന്‍, സിനിമാ സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍, അധ്യാപിക ലേഖ എന്നിവര്‍ സഹോദരങ്ങളാണ്.


പ്രശസ്ത സിനിമാ സഹ സംവിധായകനും ഡോക്യുമെന്റേറിയനുമായ സുധീഷ് ഗോപാലകൃഷ്ണന്‍ സഹോദരീ ഭര്‍ത്താവ്. ഭൗതികശരീരം രാവിലെ (14.09.2023) 11.30 മണിയോടെ കാനത്തൂരില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം കാനത്തൂരിലെ വീട്ടുവളപ്പില്‍ സംസ്‌കാര കര്‍മം നടക്കും.
.
News, Kerala, Kerala-News, Kanathur, Kasargod, Top-Headlines, Obituary, Malayalam-News, Famous, Painter, KP Valsaraj, Passed Away, Death, Hospital, Funeral.

Keywords: News, Kerala, Kerala-News, Kanathur, Kasargod, Top-Headlines, Obituary, Malayalam-News, Famous, Painter, KP Valsaraj, Passed Away, Death, Hospital, Funeral.

Post a Comment