കാസര്‍കോട്: (www.kasargodvartha.com) എസ്ബിഐ കാസര്‍കോട് ശാഖയില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ തിരുവനന്തപുരം ഡിവിഷനിലേക്ക് അയച്ച പണത്തില്‍ 500 ന്റെ അഞ്ച് കള്ളനോടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം ആര്‍ബിഐ ക്ലെയിംസ് മാനേജരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതീവ സുരക്ഷാ പരിശോധന വഴിയെത്തിയ നോട് കെട്ടുകളില്‍ കള്ളനോടുകള്‍ കടന്ന് വന്നത് എങ്ങനെയെന്ന് ഇപ്പോഴും അജ്ഞാതമാണ്.
2023 ജനുവരി 13ന് കാസര്‍കോട് കറന്‍സി ചെസ്റ്റില്‍ (ബാങ്കില്‍ അധികമുള്ള തുക) നിന്നും അയച്ചു കിട്ടിയ നോടുകള്‍ ജൂലൈ നാലിന് ആര്‍ബിഐ പരിശോധിച്ചതില്‍ 2500 രൂപ മൂല്യം വരുന്ന അഞ്ച് വ്യാജനോടുകള്‍ കണ്ടെത്തിയെന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസ്.
സംഭവം നടന്നത് കാസര്‍കോട്ട് ആയതിനാല്‍ കേസ് ജില്ലാ പൊലീസ് ചീഫ് വഴി പരാതി അയച്ചു കിട്ടിയതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ഏറ്റെടുത്തു. കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പി മധുസുദനാണ് അന്വേഷണ ചുമതല.
Fake Currency | കാസര്‍കോട്ടെ എസ്ബിഐ ബാങ്കില്‍നിന്നും ആര്‍ബിഐ ശാഖയിലേക്ക് അയച്ച കറൻസി കെട്ടുകളില്‍ 500 ന്റെ 5 കള്ളനോട് കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
നടപടി തിരുവനന്തപുരം ക്ലെയിംസ് മാനേജരുടെ പരാതിയില്‍
Kasargod News, Police, SBI Bank, RBI Branch, Registered, Case, Investigation, Fake Notes, Rupees 5