Join Whatsapp Group. Join now!
Aster MIMS 25/06/2023

Endosulfan | പ്രതിമാസം 1000 രൂപ; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പട്ടികയില്‍ പേരുള്‍പെടുത്താന്‍ കഴിയാത്ത കുട്ടികള്‍ക്കായി അതിജീവനം പെന്‍ഷന്‍ പദ്ധതി അപേക്ഷ ക്ഷണിക്കുന്നു

മറ്റ് ആനുകൂല്യങ്ങളൊന്നും കൈപ്പറ്റാത്ത ബിപിഎല്‍ കുടുംബത്തില്‍ പെട്ടവരായിരിക്കണം Kasargod News, Endosulfan, Application, Press Meet, Invited, Eligible
കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കടുത്ത ശീരീരിക പരിമിതികളും രോഗങ്ങളും മൂലം കഷ്ടത അനുഭവിക്കുന്നവരായിട്ടും ദുരിതബാധിതര്‍ക്കുള്ള പട്ടികയില്‍ പേരുള്‍പെടുത്താന്‍ കഴിയാത്ത 21 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന അതിജീവനം പെന്‍ഷന്‍ പദ്ധതിയിലേക്ക് അര്‍ഹരായവരുടെ അപേക്ഷ ക്ഷണിക്കുന്നു.
      
News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasargod News, Endosulfan, Application, Press Meet, Invited, Eligible Persons, Athijeevanam Pension Scheme, Kasargod: Applications are invited from eligible persons for Athijeevanam Pension Scheme.

അപേക്ഷകര്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമായ 11 പഞ്ചായതുകളില്‍ നിന്നുള്ള ബി പി എല്‍ കുടുംബത്തില്‍ പെട്ടവരും, സര്‍കാരില്‍ നിന്നുള്ള അംഗപരിമിതര്‍ക്കുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഒഴികെ മറ്റ് ആനുകൂല്യങ്ങളൊന്നും കൈപ്പറ്റാത്തവരും, 2023 സെപ്തംബര്‍ 15 ന് 21 വയസ് തികഞ്ഞിട്ടില്ലാത്തവരുമായിരിക്കണം.

അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 108 കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം 12 മാസത്തേക്കാണ് പെന്‍ഷന്‍ ലഭിക്കുക. ചില്‍ഡ്രന്‍ റീയൂനൈറ്റഡ് ഫൗന്‍ഡേഷന്‍ പ്രതിനിധികളും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരും വിദഗ്ധ ഡോക്ടര്‍മാരുമടങ്ങുന്ന ഒരു കമിറ്റി അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി പെന്‍ഷന് അര്‍ഹരായി വരെ കണ്ടെത്തും.

പാലക്കാട് സ്വദേശിയും മുംബൈ വ്യവസായിയുമായ എസ് ഹരിഹരന്‍ നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ ചില്‍ഡ്രന്‍ റീയൂനൈറ്റഡ് ഫൗന്‍ഡേഷനാണ് അതിജീവനം പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.

അപേക്ഷകന്റെ ഫോടോ, ആധാര്‍, മെഡികല്‍ സര്‍ടിഫികറ്റ് (ഉണ്ടെങ്കില്‍ മാത്രം), റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുകിന്റെ ആദ്യപേജ് എന്നിവയുടെ കോപി അപേക്ഷയോടൊപ്പം നല്‍കണം.


അപേക്ഷകള്‍ 'അതിജീവനം പെന്‍ഷന്‍ പദ്ധതി, ചില്‍ഡ്രന്‍ റിയു റ്റഡ് ഫൗണ്ടേഷന്‍, 48, മാനു കോംപ്ലക്‌സ്, വിക്ടോറിയ കോളേജ് പി ഒ, പാലക്കാട്-678001, മൊബൈല്‍ : 9895610455' എന്ന വിലാസത്തില്‍ 2023 സെപ്തംബര്‍ 15-നകം തപാലില്‍ ലഭിച്ചിരിക്കണം.

അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 9895610455 എന്ന നമ്പറില്‍ വാട്‌സ്ആപില്‍ ബന്ധപ്പെടുക.

പത്രസമ്മേളനത്തില്‍ ചില്‍ഡ്രന്‍ റീയൂനൈറ്റഡ് ഫൗന്‍ഡേഷന്‍ പ്രൊജക്ട് ഡയരക്ടര്‍ ഡി എം ദേവരാജന്‍, പി ആര്‍ ഒ ഫറീന കോട്ടപ്പുറം എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasargod News, Endosulfan, Application, Press Meet, Invited, Eligible Persons, Athijeevanam Pension Scheme, Kasargod: Applications are invited from eligible persons for Athijeevanam Pension Scheme.

Post a Comment