Traffic | ഗണേശ വിഗ്രഹ നിമജ്ജന യാത്ര: കാസർകോട് നഗരത്തിൽ വൈകീട്ട് ഗതാഗത നിയന്ത്രണം
Sep 23, 2023, 11:31 IST
കാസർകോട്: (www.kasargodvartha.com) ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ഗണേശ വിഗ്രഹ നിമജ്ജന യാത്ര നടക്കുന്ന സാഹചര്യത്തിൽ കാസർകോട് നഗരത്തിൽ ശനിയാഴ്ച (23.09.2023) വൈകീട്ട് ഗതാഗത നിയന്ത്രണം ഏർപെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വിദ്യാനഗർ, ഉളിയത്തടുക്ക, സീതാംഗോളി വഴിയും മംഗ്ളുറു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചൗക്കി, ഉളിയത്തടുക്ക, വിദ്യാനഗർ വഴിയും തിരിച്ചുവിടും.
കറന്തക്കാട് അഞ്ച് മണി മുതൽ ഒരു ഭാഗത്ത് റോഡ് അടച്ചിടും. 68-ാമത് സർവജനിക ഗണേശോത്സവത്തിന് സമാപനം കുറിച്ച് കാസർകോട് മല്ലികാർജുന ക്ഷേത്രത്തിന് സമീപത്ത് നിന്ന് വൈകീട്ട് ആറ് മണിയോടെയാണ് യാത്ര പുറപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയും പൊലീസ് നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് അടക്കം അടിയന്തര യാത്ര ചെയ്യുന്നവർ മുൻകൂട്ടി ഒരുങ്ങണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.