Vande Bharat | രണ്ടാം വന്ദേ ഭാരതിനെ സ്വീകരിക്കാന്‍ ഒരുങ്ങി കാസര്‍കോട്; സുരക്ഷക്കായി കൂടുതല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും 41 സിസിടിവി കാമറകളും; ട്രയല്‍ റണ്‍ വിജയം
Sep 22, 2023, 18:08 IST
കാസര്‍കോട്: (www.kasargodvartha.com) രണ്ടാം വന്ദേ ഭാരതിനെ സ്വീകരിക്കാന്‍ ഒരുങ്ങി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ കാസര്‍കോട് സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഫ് ളാഗ് ഓഫിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം വന്ദേ ഭാരതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ട്രെയിന്‍ രാത്രി നിര്‍ത്തിയിടുന്നതിനാല്‍ ആര്‍പിഎഫിന്റെ പ്രത്യേക നിരീക്ഷണമൊരുക്കാന്‍ കൂടുതല്‍ ഉദ്യേഗസ്ഥരെ നിയോഗിച്ചു.
സ്റ്റേഷനില്‍ അധികമായി 41 സിസിടിവി കാമറകളും സ്ഥാപിക്കും. നിലവില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിമിതമായിരുന്നു. രണ്ടാം വന്ദേഭാരതിന്റെ വരവോടെയാണ് പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടായത്.
സ്റ്റേഷനില്‍ നിലവിലെ 19 കാമറകള്‍ക്ക് പുറമെയാണ് 41 സിസിടിവി കാമറകള്‍ കൂടി സ്ഥാപിക്കുന്നത്. ഇതിന്റെ നടപടി അന്തിമ ഘട്ടത്തിലാണ്. രാത്രികാല നിരീക്ഷണത്തിനായി കൂടുതല്‍ ആര്‍ പി എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സമീപ കാലത്ത് ട്രെയിനുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ കൂടി പരിഗണിച്ചാണ് സുരക്ഷാ സംവിധാനങ്ങളിലെ മാറ്റം.
അതോടൊപ്പം ട്രെയിനിന്റെ അറ്റകുറ്റ പണികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ കൂടി നിയമിച്ചിട്ടുണ്ട്. ലോകോ പൈലറ്റുമാര്‍ക്കായുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍ യാത്രാ പ്രതിസന്ധി രൂക്ഷമായ കാസര്‍കോട് രണ്ടാം വന്ദേഭാരത് എത്തുന്നത് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ വന്ദേ ഭാരതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ട്രയല്‍ റണിന്റെ ഭാഗമായി വന്ദേ ഭാരത് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെട്ടത്. അര്‍ധരാത്രിയോടെ കാസര്‍കോട് എത്തി. ട്രെയിന്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. ശനിയാഴ്ച വീണ്ടും ട്രെയിന്‍ കാസര്‍കോട് എത്തിക്കും. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ശേഷം ഞായറാഴ്ച പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയി ഫ് ളാഗ്ഓഫ് ചെയ്ത ശേഷം സര്‍വീസ് ആരംഭിക്കും.
Keywords: Kasaragod-Thiruvananthapuram To Get Another Vande Bharat Express, Kasaragod, News, Vande Bharat, CCTV, Railway Station, Security, Railway Station, Prime Minister, Narendra Modi, Flag Off, Kerala News. < !- START disable copy paste -->