Kallatra Mahin | ഫര്‍ഹാസിന്റെ മരണത്തില്‍ പൊലീസിനെതിരെയുള്ള ജനരോഷവും ജാള്യതയും മറക്കാനാണ് ഗോള്‍ഡന്‍ റഹ് മാന്റെ അറസ്റ്റെന്ന് കല്ലട്ര മാഹിന്‍ ഹാജി
Sep 5, 2023, 21:41 IST
കാസര്‍കോട്: (www.kasargodvartha.com) മുസ്ലിം യൂത് ലീഗ് നേതാവും ജില്ലാ പഞ്ചായത് അംഗവുമായ ഗോള്‍ഡന്‍ അബ്ദുര്‍ റഹ് മാനെതിരേ അകാരണമായി കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. അംഗടിമൊഗര്‍ ഗവ . സ്‌കൂളിലെ വിദ്യാര്‍ഥി ഫര്‍ഹാസിന്റെ മരണത്തിനിടയാക്കിയ പൊലീസിനെതിരെയുള്ള ജനരോഷവും ജാള്യതയും മറക്കാനാണ് ഗോള്‍ഡന്‍ റഹ് മാന്റെ അറസ്റ്റെന്നും അദ്ദേഹം ആരോപിച്ചു.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ട നിരവധി പ്രതികളും മാഫിയ സംഘങ്ങളും മൂക്കിന് താഴെ വിലസുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന മഞ്ചേശ്വരം പൊലീസ് നാടിന്റെ സമാനത്തിന് മുന്‍കയ്യെടുക്കുന്നതിന് പകരം ഗുണ്ടാ മാഫിയ സംഘങ്ങളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും മാഹിന്‍ ഹാജി കൂട്ടിച്ചേര്‍ത്തു.
ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത നടപടി അനീതിയാണ്. മഞ്ചേശ്വരം പൊലീസിന്റെ പ്രവര്‍ത്തനം പൊലീസ് രാജിന് സമാനമാണ്. മഞ്ചേശ്വരം പൊലീസിന്റെ വഴിവിട്ട ബന്ധവും മാഫിയ കൂട്ടുകെട്ടും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും വ്യാപകമായി പരാതി ഉയരുകയാണ്. നീതി നിഷേധത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്തി പോരാടാന്‍ മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Arrested, District panchayat, Manjeswaram, Golden Rahman, Kallatra Mahin Haji, Kerala News, Kasaragod News, Malayalam News, Kallatra Mahin Haji slams police in the arrest of Golden Rahman.
< !- START disable copy paste --> 