Join Whatsapp Group. Join now!
Aster MIMS 25/06/2023

P P Mukundan | പി പി മുകുന്ദന്റെ നിര്യാണം കനത്ത ആഘാതമെന്ന് കെ സുരേന്ദ്രന്‍; 'നരേന്ദ്രമോദിയുമായി വളരെ അടുത്ത ആത്മബന്ധം'

'അതുല്യനായ സംഘാടകനായിരുന്നു' P P Mukundan, K Surendran, BJP, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ബിജെപിയുടെ തലമുതിര്‍ന്ന നേതാവായിരുന്ന പി പി മുകുന്ദന്റെ നിര്യാണം കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുരംഗത്ത്, പ്രത്യേകിച്ചും രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. അതുല്യനായ സംഘാടകനായിരുന്നു. കേരളത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രസ്ഥാനങ്ങള്‍ വലിയ സ്വാധീനം ഇല്ലാതിരുന്ന ഒരു കാലത്ത് ആ പ്രസ്ഥാനങ്ങളെയെല്ലാം മികച്ച ഒരു സംഘടനയാക്കി മാറ്റുന്നത് അദ്ദേഹം നടത്തിയ പരിശ്രമം എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
      
P P Mukundan, K Surendran, BJP, Kerala News, Kasaragod News, Politics, Political News, K Surendran offers condolences on demise of P P Mukundan.

കഴിവുറ്റ നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്ന് അവരെ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ ഉന്നതസ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഒരു നേതാവായിരുന്ന അദ്ദേഹം നടത്തിയ നിരവധി സംഘടനാപരവും രാഷ്ട്രീയവുമായ നീക്കങ്ങള്‍ കേരളം വളരെ ശക്തമായി ചര്‍ച ചെയ്തിട്ടുള്ളതാണ്. ബിജെപിക്ക് മാത്രമല്ല നിരവധി വ്യക്തിപരമായിട്ടുള്ള വിശേഷണങ്ങള്‍ ഉള്ള ഒരു നേതാവായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് 21 മാസം അദ്ദേഹം ജയില്‍ വാസം അനുഷ്ഠിക്കുകയുണ്ടായി. അതിനുശേഷം ബിജെപിയില്‍ വന്ന് ഇന്ന് കാണുന്ന ജനകീയ സംഘടനയാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ ബിജെപി നേതാക്കന്മാര്‍ക്കും ഒരു വഴികാട്ടിയായി നടന്ന് പ്രവര്‍ത്തിച്ച ഒരു നേതാവായിരുന്നു. പ്രധാനമന്ത്രി രാവിലെ വിളിച്ച് പി പി മുകുന്ദന്റെ നിര്യാണത്തില്‍ കുടുംബത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ക്കുമുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. വളരെ അടുത്ത ആത്മ ബന്ധമാണ് നരേന്ദ്രമോദിയും പി പി മുകുന്ദനുമായി ഉണ്ടായിരുന്നത്. നരേന്ദ്രമോദി ബിജെപിയുടെ സംഘടന സെക്രടറിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ യാത്രകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. മുരളീമനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രയുടെ കോഡിനേറ്ററായി നരേന്ദ്രമോദി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കേരളത്തിന്റെ ചുമതലകള്‍ നോക്കിയിരുന്നപ്പോള്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

തുടര്‍ന്ന് ക്ഷേത്രീയ ഓര്‍ഗനൈസിംഗ് സെക്രടറിയായി തമിഴ്നാട്ടിലേക്ക് മാറിയ സന്ദര്‍ഭത്തിലും നരേന്ദ്രമോദിയുമായും കേന്ദ്ര നേതാക്കളുമായി വലിയൊരു സൗഹൃദമാണ് കാണിച്ചിരുന്നത്. കണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ വളരെ ശക്തമായിരുന്ന കാലത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടിയും വേട്ടയാടപ്പെട്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയും കൃത്യമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം നല്‍കിയിരുന്നു. നിലപാടുകളില്‍ കാര്‍ക്കശ്യവും വ്യക്തിപരമായി എല്ലാവരോടും സൗഹൃദം പുലര്‍ത്തുകയും ചെയ്ത നേതാവായിരുന്നു. പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ വിശേഷങ്ങള്‍ ചോദിച്ചറിയുകയും അവരുടെ ദു:ഖങ്ങളിലും സന്തോഷങ്ങളിലുമെല്ലാം പങ്കെടുക്കുകയും ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords: P P Mukundan, K Surendran, BJP, Kerala News, Kasaragod News, Politics, Political News, K Surendran offers condolences on demise of P P Mukundan.
< !- START disable copy paste -->< !- START disable copy paste -->

Post a Comment