Join Whatsapp Group. Join now!
Aster MIMS 25/06/2023

Booked | ആള്‍മാറാട്ടം: ജാമ്യക്കാരനെതിരെ പൊലീസ് കേസെടുത്തു

സബ് കോടതിയിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍ വസന്തനാണ് പരാതിക്കാരന്‍ Police, Booked, Complaint, Bail, Kerala News
കാഞ്ഞങ്ങാട്: (www.kasargodvartha.com) വ്യാജ രേഖയുണ്ടാക്കി പതിമൂന്ന് വര്‍ഷം മുമ്പ് ക്രിമിനല്‍ കേസ് പ്രതിയെ ജാമ്യത്തിലെടുത്തുവെന്ന പരാതിയില്‍ ജാമ്യക്കാരനെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിഎം നാസറിനെതിരെയാണ് ഹൊസ്ദുര്‍ഗ് സബ് കോടതിയിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍ വസന്തന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
 
Impersonation: Police registered a case against the surety



2009ല്‍ നടന്ന അക്രമകേസില്‍ രണ്ടാം പ്രതിയായ പി ഉമൈറിനെ ഹൊസ്ദുര്‍ഗ്
കോടതിയില്‍ നിന്നും ജാമ്യത്തിലിറക്കിയത് നാസറായിരുന്നു. 2009 ജൂലൈ 23 ന് ഉമൈറിനെ ജാമ്യത്തിലിറക്കാന്‍ നാസര്‍ ഹാജരാക്കിയത് ബല്ല വിലേജില്‍(Village) റി.സര്‍വെ നമ്പര്‍ 278/6 ല്‍ പെട്ട നാലുസെന്റ് സ്ഥലത്തിന്റെ നികുതി അടച്ച രസീതായിരുന്നു.
 



ജാമ്യത്തിലിറങ്ങിയ ഉമൈര്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍പോയി. ഇയാള്‍ക്കെതിരെ കോടതി വാറന്റും പുറപ്പെടുവിച്ചു. തുടര്‍ന്നും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജാമ്യക്കാരനെ അന്വേഷിച്ചപ്പോഴാണ് ജാമ്യമെടുക്കുന്നതിനും നാലുമാസം മുമ്പ് വില്‍പ്പന നടത്തിയ സ്ഥലത്തിന്റെ നികുതി രശീതിയാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ ആള്‍മാറാട്ടം നടത്തിയതിന് നാസറിനെതിരെ കോടതി സൂപ്രണ്ടിന്റെ പരാതിപ്രകാരം കേസെടുത്തത്.

Keywords: Impersonation: Police registered a case against the surety, Kanhangad, News, Police, Booked, Complaint, Bail, Cheating, Criminal Case, Court, Kerala News.

Post a Comment