തൊടുപുഴ: (www.kasargodvartha.com) ഇടുക്കി രാജക്കാട് പന്നിയാര്‍ക്കുട്ടിക്ക് സമീപം ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ സ്വദേശി അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. തിങ്കളാഴ്ച (04.09.2023) പുലര്‍ചെയാണ് അപകടം.
കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ് ചാര്‍ജ് ചെയ്തത്. അതിനുശേഷം തിങ്കളാഴ്ച വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കുളത്തറക്കുഴിയില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ രാജക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക് ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Idukki-News, Idukki News, Thodupuzha News, Patient, Died, Accidental Death, Ambulance, Ditch, Idukki: Patient died after ambulance overturned into ditch.