Join Whatsapp Group. Join now!
Aster MIMS 25/06/2023

Sai Trust | എന്‍മകജെയില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി നിര്‍മിച്ച സായി ട്രസ്റ്റിന്റെ വീടുകള്‍ നവംബറില്‍ കൈമാറും; മുന്‍ കലക്ടര്‍ സജിത് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനം; പണരഹിത ആശുപത്രിയുടെ നിര്‍മാണവും തടഞ്ഞെന്ന് ആരോപണം

സര്‍കാര്‍ നല്‍കിയ ലിസ്റ്റില്‍ നിന്നാണ് വീടുകള്‍ കൈമാറുന്നത് Sai Trust, endosulfan, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസര്‍കോട്: (www.kasargodvartha.com) എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്മകജെയില്‍ പണിത 26 വീടുകളുടെ താക്കോല്‍ നവംബറില്‍ കൈമാറുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീട് നിര്‍മാണം പൂര്‍ത്തിയായിട്ടും താക്കോല്‍ കൈമാറാന്‍ സാധിക്കാതിരുന്നത് മുന്‍ കലക്ടര്‍ സജിത് ബാബുവിന്റെ നിഷേധാത്മക സമീപനം കൊണ്ടാണെന്ന് ട്രസ്റ്റ് എക്സിക്യൂടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ ചോദ്യങ്ങളോട് പ്രതികരിച്ചു.
                
Sai Trust, Endosulfan, Malayalam News, Kerala News, Kasaragod News, Press Meet, Houses of Sai Trust constructed for endosulfan patients will be handed over in November.

എന്‍ഡോസള്‍ഫാല്‍ മൂലം രോഗമുണ്ടായിട്ടില്ലെന്ന നിലപാട് വെച്ച് പുലര്‍ത്തിയ ആളായിരുന്നു മുന്‍ കലക്ടര്‍. ഇരിയയില്‍ 10 കോടി രൂപ ചിലവില്‍ ട്രസ്റ്റ് ക്യാഷ് ലസ് ആശുപത്രി പണിയുന്നത് തഹസീല്‍ദാരെ വിട്ട് സ്റ്റോപ് മെമോ നല്‍കി നിര്‍ത്തിവെപ്പിച്ചതും മുന്‍ കലക്ടറായിരുന്നു. ഇരിയയില്‍ ആദ്യം നല്‍കിയ വീടുകള്‍ക്ക് ശേഷം ബാക്കി ഇരകള്‍ക്ക് നിര്‍മിച്ച വീടുകള്‍ നല്‍കുന്നതില്‍ തടസം നിന്നതും മുന്‍ കലക്ടറായിരുന്നുവെന്നും പിന്നീട് മുഖ്യമന്ത്രിയെ കണ്ടാണ് താക്കോല്‍ദാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും ആനന്ദകുമാര്‍ പറഞ്ഞു.

സര്‍കാര്‍ നല്‍കിയ ലിസ്റ്റില്‍ നിന്നാണ് വീടുകള്‍ കൈമാറുന്നത്. വീടുകളുടെ നിര്‍മാണം മുമ്പേ പൂര്‍ത്തിയാതാണ്. അര്‍ഹരായവര്‍ക്ക് കൈമാറാന്‍ വൈകിയതിനാല്‍ വീടുകള്‍ക്ക് സമീപം കാട് വളര്‍ന്നു. ചില വീടുകള്‍ നശിക്കാറായി. അറ്റകുറ്റപ്പണി നടത്താന്‍ 25 ലക്ഷം വേണ്ടിവരും. ഇത് ട്രസ്റ്റ് ഏറ്റെടുക്കുമെന്ന് ഇപ്പോഴത്തെ കലക്ടറെ അറിയിച്ചു. ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കുടിവെള്ള കണക്ഷന്‍ ഉടന്‍ കിട്ടും. വൈദ്യുതി കണക്ഷന്‍ കിട്ടി കഴിഞ്ഞു. കഴിഞ്ഞ കോവിഡ് കാലത്ത് ക്വാറന്റൈന്‍ കേന്ദ്രം തുടങ്ങാനായി കലക്ടര്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നുവെങ്കിലും ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി നവംബറില്‍ മുഖ്യമന്ത്രിയെ കൊണ്ട് താക്കോല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് എക്സിക്യൂടീവ് ഡയറക്ടര്‍ കെ എന്‍ നന്ദകുമാര്‍, സ്റ്റേറ്റ് കോഡിനേറ്റര്‍ അനന്തു കൃഷ്ണന്‍, അഡ്വ. മധു എന്നിവര്‍ അറിയിച്ചു. മുന്‍കലക്ടറുടെ തടസ വാദങ്ങള്‍ മൂലം ട്രസ്റ്റിന് സാമ്പത്തിക സഹായം നല്‍കിവന്നിരുന്ന എന്‍ജിഒകളില്‍ നിന്ന് തുക ലഭിക്കുന്നതില്‍ പോലും പ്രയാസം സൃഷ്ടിച്ചിരുന്നുവെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

Keywords: Sai Trust, Endosulfan, Malayalam News, Kerala News, Kasaragod News, Press Meet, Houses of Sai Trust constructed for endosulfan patients will be handed over in November.
< !- START disable copy paste -->

Post a Comment