Join Whatsapp Group. Join now!
Aster MIMS 25/06/2023

Anganwadi | കാസര്‍കോട്ടെ ആദ്യത്തെ 'സ്മാര്‍ട്' അംഗന്‍വാടി നാടിന് സമര്‍പിച്ചു; പുതിയ കെട്ടിടം നിര്‍മിച്ചത് 42.9 ലക്ഷം രൂപ ചിലവില്‍; അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു

വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് Anganwadi, കാസറഗോഡ് വാര്‍ത്തകള്‍, CH Kunhambu, Udma
ഉദുമ: (www.kasargodvartha.com) വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജില്ലയിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ബാലനടുക്കത്ത് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. 42.9 ലക്ഷം രൂപ ചിലവില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, കാസര്‍കോട് വികസന പാക്കേജ്, ബേഡഡുക്ക പഞ്ചായത്ത് എന്നിവര്‍ സംയുക്തയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ശിശു സൗഹൃദ കസേര, പഠനമുറി ,വിശ്രമ മുറി,അടുക്കള, സ്റ്റോര്‍റൂം, ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്ഥലം, ടി.വി, ശിശു സൗഹൃദ അന്തരീക്ഷം, പൂന്തോട്ടം തുടങ്ങി കുട്ടികളെ ആകര്‍ഷിക്കുന്ന മാതൃകയിലാണ് സ്മാര്‍ട്ട് അങ്കണവാടി ഒരുക്കിയിട്ടുള്ളത്. 10 സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്.
              
Anganwadi, CH Kunhambu, Udma, Kerala News, Kasaragod News, Malayalam News, First 'Smart' Anganwadi in Kasaragod inaugurated.

സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ കീക്കാകനം ജാനകിയുടെ വീട്ടിലായിരുന്നു അഞ്ചുവര്‍ഷമായി അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ചടങ്ങില്‍ ജാനകിയമ്മയെയും കെട്ടിടം നിര്‍മിച്ച കരാറുകാരന്‍ അനന്തന്‍ മരുതളത്തെയും ആദരിച്ചു. ഐസിഡിഎസ് സെല്‍ ജില്ലാതല വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫിസര്‍ സി.സുധ, കാറഡുക്ക അഡീഷണല്‍ കുറ്റിക്കോല്‍ ശിശു വികസന പദ്ധതി ഓഫിസര്‍ എം.രജനി, മുന്‍ പഞ്ചായത്തംഗം നബീസ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.മുരളീധരന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്‍, ജനാര്‍ദ്ദനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
              
Anganwadi, CH Kunhambu, Udma, Kerala News, Kasaragod News, Malayalam News, First 'Smart' Anganwadi in Kasaragod inaugurated.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വസന്തകുമാരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ഗോപി, പഞ്ചായത്തംഗം നൂര്‍ജഹാന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വരദരാജ് സ്വാഗതവും പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.എ.ലിലിന്‍ നന്ദിയും പറഞ്ഞു.

Keywords: Anganwadi, CH Kunhambu, Udma, Kerala News, Kasaragod News, Malayalam News, First 'Smart' Anganwadi in Kasaragod inaugurated.
< !- START disable copy paste -->

Post a Comment