ജയിലില്‍ വച്ചെഴുതിയ 21 പേജുള്ള കത്ത് താനാണ് ഗണേഷിന്റെ സഹായി പ്രദീപ് കോട്ടാത്തലയ്ക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണം പുറത്തുവന്ന ശേഷം ഇപി ജയരാജന്‍, സജി ചെറിയാന്‍ എന്നീ സിപിഎം നേതാക്കള്‍ തന്നോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഫെനി വ്യക്തമാക്കി.
ഫെനിയുടെ വാക്കുകള്‍:
ആദ്യത്തെ കത്തില്‍ ഗണേഷിനെതിരെ പീഡന പരാതിയുണ്ടായിരുന്നു. ആ ഭാഗം ഒഴിവാക്കി നാലു പേജുകളിലായി ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ ചേര്‍ത്തു. ജാമ്യത്തില്‍ ഇറങ്ങിയ പരാതിക്കാരിക്ക് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ശരണ്യ മനോജ് നാലു പേജ് കൊണ്ടുവന്ന് കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ എന്റെ കാറില്‍ വച്ചു കൈമാറി.
Keywords: Feni Balakrishnan, who was the plaintiff's lawyer, made crucial revelations in the Solar harassment case, Alappuzha, News, Feni Balakrishnan, Crucial Revelations, Solar Case, Politics, CPM, Oommen Chandy, Jose K Mani, Kerala.